കൊറോണ എന്ന മഹാമാരിയുടെ സാഹചര്യത്തിൽ കടം കെറിയും പലിശക്കാർക്ക് പണം കൊടുക്കാൻ ഇല്ലാതെയും ഒക്കെ പല വ്യാപാരികൾ ഉൾപ്പടെ ഒരുപാട് ആളുകൾ പോലും ആത്മഹത്യക്ക് വിദേയമായ സാഹചര്യം നമ്മൾ കണ്ടിട്ടുണ്ട്. അതിനെല്ലാം കാരണം നിങ്ങൾ എന്താണ് എന്ന് ഒരു തവണ എങ്കിലും നിങ്ങളുടെ മനസ്സിൽ ചോദിച്ചിട്ട് ഉണ്ടെങ്കിൽ അതിനുള്ള ഉത്തരം ആണ് ഈ വിഡിയോയിൽ കാണുന്ന ഒരു ചെറു കിട വ്യാപാരി. ഇദ്ദേഹത്തിന്റെ അവസ്ഥ തന്നെ ആണ് ഇന്ന് ഒട്ടുമിക്കയാ ചെറുകിട വ്യാപാരികൾക്കും ഉള്ളത്. കോവിഡ് കാലത് അടഞ്ഞു കിടന്ന കടകൾക്ക് വാടക പോലും കൊടുക്കാൻ കഷ്ടപ്പെടുന്ന വ്യാപാരികളുടെ ദുരിതം കണ്ടില്ല എന്ന് നടിക്കരുത്.
പലപ്പോഴും കടകളും മറ്റും അടച്ചിടാൻ സർക്കാരുകൾ പറയുമ്പോൾ പോലും അവിടെ ആ സ്ഥാനത് ലാഭം ഉണ്ടായി കൊണ്ടിരിക്കുന്നത് ആമസോൺ ഫ്ളിപ് കാർട്ട് പോലുള്ള ഇ കോമേഴ്സ് വമ്പൻ മാർക്ക് ആണ്. സെരിക്കും പറഞ്ഞാൽ ഈ കോവിഡ് കാലം കോടിശ്വരൻ മാർക്ക് വീണ്ടും കോടികൾ വാരിക്കൂട്ടാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് ഈ രാജ്യം ഭരിക്കുന്ന ആളുകൾ. അങ്ങനെ അവർ മാത്രം വളരുമ്പോൾ നശിച്ചു കൊണ്ടിരിക്കുന്ന ചെറു കിട വ്യാപാരി വ്യവസായി കളുടെ ഒരു നേര്‍മുഖം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.