കാർഡ്ബോർഡ് ഉപയോഗിച്ച് കടലാസ്‌വിമാനം പോലെ ഉണ്ടാക്കി പറത്തിയപ്പോൾ…!

ചെറുപ്പത്തിൽ ഒരു തവണ എങ്കിലും കടലാസ്സ് വിമാനം ഉണ്ടാക്കി പരാതി നോക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല എന്ന് നമുക്ക് അറിയാം. കാരണം പണ്ട് ആയിരുന്നാലും ഇപ്പൊ ആയാൽ പോലും വിമാനം പോകുമ്പോൾ കൗതുകത്തോടെ നോക്കാത്ത ഒരു മനുഷ്യൻ പോലും ഉണ്ടാകില്ല. മനുഷ്യന്റെ കണ്ടുപിടുത്തത്തിന് ഏറ്റവും അതികം വിപ്ലവം സൃഷ്‌ടിച്ച ഒന്ന് തന്നെ ആയിരുന്നു വിമാനത്തിന്റെ കണ്ടുപിടുത്തം. മനുഷ്യന് പറക്കാൻ സാധിക്കണമെങ്കിൽ ചിറകടിച്ചു പറക്കുന്ന പക്ഷികളെയല്ല മറിച്ച് പരുന്തുകളെ പോലെ ചിറകടിക്കാതെ തന്നെ തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നവയെ ആണ് അനുകരിക്കേണ്ടത് എന്ന തിരിച്ചറിവിൽ നിന്നാണ് വായുവിനേക്കാൾ ഭാരം കൂടിയ ആകാശനൗകകളുടെ ഉദ്ഭവം.

വിമാനത്തിന്റെ ഏറ്റവും വലിയ ഭാഗമാണ്‌ വിമാനത്തിന്റെ ഉടൽ അഥവാ ഫ്യൂസ്‌ലേജ്. പ്രകൃതിയിലെ പക്ഷികൾ, മീനുകൾ തുടങ്ങിയവയുടെ ശരീരാകൃതിയാണ്‌ ചലനാത്മകമായ പദാർത്ഥങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അനുയോജ്യം. ഇതിന്‌ വായുഗതികരൂപം എന്നു പറയുന്നു. ഇത്തരത്തിൽ മാതൃകകൾ ഒന്നും ഇല്ലാതെ ആണ് നമ്മൾ പലപ്പോഴും കടലാസ്സ് വിമാനം ഉണ്ടാകാറുള്ളത്. ഏതൊക്കെ ജനറേഷൻ വന്നു കഴിഞ്ഞാൽ പോലും കടലാസ്സ് വിമാനം ഒരു തവണപോലും ഉണ്ടാക്കി നോക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇവിടെ കടലാസ്സ് വിമാനത്തിന്റെ മാതൃകയിൽ വലിയൊരു കാർഡ് ബോർഡിൽ വിമാനം ഉണ്ടാക്കി പറത്തിവിടുമ്പോൾ ഉള്ള മനോഹര കാഴ്ചകൾ കാണാം.