പട്ടിണി കിടന്നു ശോഷിച്ചുപോയ പട്ടികുട്ടിയെ രക്ഷിച്ചപ്പോൾ..!

പട്ടിണി കിടന്നു ശോഷിച്ചുപോയ പട്ടികുട്ടിയെ രക്ഷിച്ചപ്പോൾ..! നായ എന്ന വർഗം വളരെ സ്നേഹം ഉള്ള ഒന്നാണ് എങ്കിൽ പോലും പലപ്പോഴും അതിനെ അവഗണിക്കാറുണ്ട് നമ്മൾ. അതിനൊരു വലിയ തെളിവ് ആണ് നിങ്ങൾക്ക് ഇവിടെ കാണുന്നത്. അതും ഒരു തെരുവ് നായ വളരെ അധികം നാൾ പട്ടിണി കിടന്നു മെലിഞ്ഞു ഉണങ്ങിയ നിലയിൽ കണ്ടെത്തിയ വളരെ അധികം വിഷമകരം ആയ ഒരു കാഴ്ച. അതിനെ നല്ലൊരു വ്യക്തി പിന്നീട് കണ്ടെത്തുകയും അതിനു ഭക്ഷണമോ ഒന്നും കിട്ടാതെ അവശയായി റോഡരികിൽ മരണത്തിന്റെ വക്കിൽ കിടന്ന ആ നായയെ രക്ഷിച്ചു കൊണ്ടുപോയി ചികിത്സയും ഭക്ഷണവും എല്ലാം കൊടുത്തപ്പോൾ ഉള്ള മനോഹരമായ ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക.

പലരും അവഗണിച്ചുപോയി ഒരു തുള്ളി വെള്ളവും കുടിക്കാൻ പറ്റാതെ റോഡരികിൽ മരണത്തിന്റെ വക്കിൽ കിടക്കുകയായിരുന്നു ആ പാവം മിണ്ടാപ്രാണി. പലരോടും സഹായം ചോദിച്ചു കൂടെ പോയെങ്കിലും എല്ലാവരും അതിനെ കാണുമ്പോൾ തന്നെ ആട്ടി ഓടിപ്പിക്കുകയായിരുന്നു. എന്നാൽ സ്നേഹമുള്ള മനുഷ്യരും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് കാണിച്ചു തന്നെ നിമിഷം ആയിരുന്നു ഇത്. കാരണം ആ പാവം നായയെ റോഡരികിൽ നിന്നും എടുത്ത് കൊണ്ടുപോയി അതിനു വേണ്ട ചികിത്സയും ഭക്ഷണവും നൽകി അതിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്ന ഒരു കാഴ്ച നിങ്ങൾക്ക്ഈ വീഡിയോ വഴി കാണാം.