മിക്സിയിൽ തേങ്ങ അരക്കാതെ തന്നെ തേങ്ങാപ്പാൽ ഉണ്ടാക്കാം, മാസങ്ങളോളം സ്റ്റോർ ചെയ്യാൻ കിടിലൻ ഐഡിയ…!

തേങ്ങാപാൽ ഉണ്ടാക്കുന്നതിനു ഏറ്റവും കൂടുതൽ നമ്മൾ ആശ്രയിക്കുന്ന ഒന്നാണ് മിക്സി അല്ലെങ്കിൽ ഗ്രൈൻഡർ. എന്നാൽ ഇത് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് കറന്റ് പോയാൽ എല്ലാം അവിടെ തീരും. എന്നാൽ ഇനി മിക്സിയിലും ഗ്രൈൻഡറുമെല്ലാം ഉപയോഗിച്ച് തേങ്ങാപാൽ ഉണ്ടാക്കുന്നതിനേക്കാൾ ഇരട്ടി വേഗത്തിൽ തേങ്ങാ പാൽ ഉണ്ടാക്കാനുള്ള ഒരു അടിപൊളി ടിപ്പ് നിങ്ങൾക്ക് ഇതിൽ നിന്നും ലഭിക്കും. പായസം ഉണ്ടാക്കുന്നതിനും കറികൾക്ക് രുചികൂട്ടുന്നതിനും ഏറ്റവും അത്യന്താപേക്ഷികമായ ഒരു കാര്യമാണ് നാളികേരവും അത് പിഴിഞ്ഞുണ്ടാക്കുന്ന തേങ്ങാ പാലും. തേങ്ങാപാൽ ഇല്ലാതെ ഒരു പായസവും നമുക്ക് ചിന്തിക്കാൻ കഴിയില്ല. അതുപോലെ തന്നെയാണ് തേങ്ങാ പാൽ ഒഴിച്ചുണ്ടാക്കുന്ന അടിപൊളി കറികൾ ആയാലും

 

മലയാളികൾ പൊതുവെ എല്ലാവരും ഭക്ഷണാവശ്യത്തിനായി ഉപയോഗിച്ചുവരുന്ന ഒന്നാണ് നാളികേരം അഥവാ തേങ്ങാ. നാളികേരം ചേർത്ത ഭക്ഷണങ്ങളാവും നമ്മുടെ തീൻ മേശയിൽ കൂടുതലായും ഉണ്ടാവുക. തേങ്ങാ അരച്ച മീൻകറി, വറുത്തരച്ച മറ്റു കറികൾ, സാംബാർ, തേങ്ങാ ചമ്മന്തി എന്നിങ്ങനെ നീളുകയാണ് തേങ്ങാകൊണ്ടുള്ള വിഭവങ്ങൾ.ഇതൊക്കെ കൊണ്ടുതന്നെയാണ് നാളികേരം പൊതുവെ മലയാളികളുടെ ഇഷ്ട ഭക്ഷണം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ മുന്നേ സൂചിപ്പിച്ചപോലെ തേങ്ങാപാൽ മിക്സിയും ഗ്രൈൻഡറും ഉപയോഗിച്ച ഉണ്ടാക്കുന്നതിനേക്കാൾ ഇരട്ടി വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ പണ്ടുകാലത് മുത്തശ്ശിമാർ ഉപയോഗിച്ചിരുന്ന ഒരു അടിപൊളി ടിപ്പ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.