എന്തെങ്കിലും വെറൈറ്റി ആഗ്രഹിക്കാത്തവരാരാണ് ഉള്ളത് എന്ന മട്ടില്‍ ഹാന്‍സ് സ്വന്തമായി നിര്‍മ്മിച്ച് പിടിയിലായ കുറച്ച് ചെറുപ്പക്കാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മലപ്പുറം വേങ്ങരയില്‍ ആണ് നിരോധിത ലഹരിവസ്തുവായ ഹാന്‍സ് നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് പോലീസ് പൂട്ടിച്ചത്.
മലപ്പുറത്ത് ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിന് നടുവിലെ ഇരുനില കെട്ടിടത്തിലാണ് അനധികൃതമായി ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നത്. അഞ്ച് ലക്ഷം വില വരുന്ന മൂന്ന് യൂണിറ്റ് മരുന്നാണ് അഞ്ച് മാസമായി രാവും പകലുമായി ഇവിടെ ഉണ്ടാക്കിയിരുന്നത്.
എന്തായാലും പുതുതായി ഒരു സംരംഭം ആരംഭിച്ചിട്ട് മുളയിലെ നുള്ളി കളഞ്ഞല്ലോ പോലീസുക്കാരാ നിങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ,വേങ്ങര സ്വദേശി കണ്‍കടകടവന്‍ അഫ്സല്, മുഹമ്മദ് സുഹൈല്‍, ഡല്‍ഹി സ്വദേശിയായ അസ്ലം എന്നിവരാണ് ആന്റി നര്‍ക്കോട്ടിക് സ്വാക്ഡ് പിടികൂടിയത്. കൂടുതല്‍ അറിയാന്‍ വീഡിയോ കണ്ട് നോക്കൂ…