ഇതൊന്നും കാണാൻ ആരും ഇല്ലേ….

കിടക്കാൻ ഒരു വീട് എന്നുള്ള സ്വപ്നം ഇല്ലാത്ത ആളുകൾ ഇല്ല. സ്വന്തമായി ഒരു വീട് അത് എല്ലാവരുടെയും സ്വപ്നമാണ്. വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലെങ്കിലും ചെറുതാണെങ്കിലും കയറി കടക്കാനൊരിടം ആഗ്രഹിക്കാത്ത ആരും ഇല്ല. മഴയും കാറ്റും വരുമ്പോൾ ഇടിഞ്ഞു വീഴാത്ത മഴ വെള്ളത്തിൽ ഒലിച്ചു പോകാത്ത രാത്രിയിൽ ഓട് പൊളിഞ്ഞു വീഴുമോ എന്ന് പേടിക്കാതെ ഉറങ്ങാൻ കഴിയുന്ന ഒരു വീട്. അത് സാധാരണക്കാരെ സംബന്ധിച്ച് വലിയ സ്വാപ്നമാണ്.

കഴിഞ്ഞ അഞ്ചു വർഷത്തിൽ ഒരുപാട് പേർക്കാണ് ഇങ്ങനെ വീട് എന്ന സ്വപ്നം സാക്ഷാത്കാരം ആയത്. എന്നാൽ ഇപ്പോഴും അധികാരികളുടെ കണ്ണ് എത്താതെ ഒരു വീടിനായി കൊതിച്ചു കഴിയുന്ന നിരവധി പേർ നമുക്ക് ചുറ്റുംഉണ്ട്. അത്തരത്തിൽ ഒരു വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പകുതിയിലധികം ഇടിഞ്ഞ് വീഴാറായ ഒരു വീട്ടിലാണ് 9 ആളുകൾ താമസിക്കുന്നത്. തിരുവനന്തപുരത്താണ് ഈ വീട്. കഴിഞ്ഞ അഞ്ചുവർഷമായി വീട് ഇടിഞ്ഞതിനെ കുറിച്ച് പലരോടും പരാതിപ്പെട്ടിട്ടും യാതൊരു ഫലവും ഇല്ലാതെ ഇടിഞ്ഞുപൊളിഞ്ഞ വീടിനുള്ളിൽ കിടക്കുകയാണ് കൊച്ചുകുട്ടികൾ വരെ അടങ്ങുന്ന ഈ കുടുംബം. കാണുന്നവരെല്ലാം അയ്യോ എത്ര അപകടം പിടിച്ച നിലയിലാണ് ഇവർ താമസിക്കുന്നത് എന്ന് പറയുന്ന വിധത്തിലാണ് വീടിന്റെ ശോചനീയാവസ്ഥ. ഈ വീഡിയോ അധികാരികളുടെ കണ്ണു തുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിങ്ങൾക്കായി പങ്കുവെക്കുന്നത് കണ്ടുനോക്കൂ….