ഈ അരി ഉപയോഗിക്കുന്നവർ ഇത് അറിയാതെ പോകല്ലേ.. !

അരിയാണോ ഗോതമ്പാണോ ശരീരത്തിന് നല്ലത് എന്നുള്ള ചോദ്യം കാലാകാലങ്ങളായി നമുക്കിടയിൽ ഉള്ളതാണ്. ചിലർ പറയും അരി ഭക്ഷണം കഴിക്കുന്നത് പല രോഗങ്ങൾക്കും കാരണമാവം എന്ന്. ഷുഗർ വരാനും അമിതവണ്ണത്തിനും എല്ലാം കാരണമാകുന്ന ഒന്നാണ് അരി എന്ന്. എന്നാൽ അരിഭക്ഷണം ഒഴിവാക്കി ഗോതമ്പ് കഴിച്ചുനോക്കൂ ഇതെല്ലാം പരിഹരിക്കാൻ പറ്റുമെന്നാണ് ഇവരുടെ വാദം.

എന്നാൽ ഒരു കയ്യിൽ ചോറിനു പകരം 4 ചപ്പാത്തി കഴിക്കുന്നത് കൊണ്ട് യാതൊരു ഗുണവും ഇല്ല എന്നാണ് ഡോക്ടർ പറയുന്നത്. അതുപോലെതന്നെ ശരീരത്തിന് അരിയും ഗോതമ്പും റാഗിയും ഓട്സും എല്ലാം ശരീരത്തിന് ആവശ്യമായ ധ്യാനങ്ങൾ ആണ്. എന്നാൽ ഇവയുടെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. സാധാരണയിൽ നിന്ന് 30% ആളുകൾക്കും ഗോതമ്പും മൈദയും അലർജി ഉള്ളതാണ്. അവർക്ക് എപ്പോഴും ഗ്യാസ് സംബന്ധമായ അസുഖങ്ങളും, അല്ലെങ്കിൽ ചൊറിച്ചിൽ, തലവേദന എന്നിങ്ങനെയുള്ള അസുഖങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതിനു പ്രധാന കാരണം ഇനി അലർജിയാണ്. അത് അവർക്ക് അറിയില്ല താനും.

അതുപോലെ മറ്റുചിലർ ധാരാളമായി ഓട്സ് കഴിക്കുന്നത് നല്ലതാണ് എന്ന് കരുതുന്നവരുമുണ്ട്. എന്നാൽ നമുക്ക് ഇവിടെ ലഭിക്കുന്ന ഓട്സ് കുറെ കഴിച്ചതുകൊണ്ട് യാതൊരു ഫലവുമില്ല. കാരണം ഓട്സിൽ തന്നെ രണ്ടുതരം ഓട്സ് ഉണ്ട്. അതിൽ നല്ല ഓട്സ് ആണ് ഷുഗർ കുറയുന്നതിനും വണ്ണം കുറയുന്നതിനും ഒക്കെ സഹായിക്കുന്നത്. ഇത്തരത്തിൽ നമ്മൾ കഴിക്കുന്ന ഓരോ ധാന്യങ്ങൾക്കും ഓരോ പ്രത്യേകതയുണ്ട്. അവയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ ഡോക്ടർ പങ്കുവയ്ക്കുന്നത്. കണ്ടു നോക്കൂ….