കാൽപാദം വരെ നീളമുള്ള മുടി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി

നീളമുള്ള മുടി സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗം തന്നെയാണ്. നീളത്തിൽ ഇടതൂർന്ന് കിടക്കുന്ന മുടി എല്ലാ പെൺകുട്ടികളുടെയും സ്വപ്നം തന്നെയാണ്. പലരും മുടി വളരാത്തത് ഒരു കാരണമായി കണ്ട് നീണ്ട മുടിയിൽ ഒന്നും വലിയ കാര്യമില്ല എന്ന് പറയുമ്പോഴും ഉള്ളുകൊണ്ട് നീളമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. മുടി വളരാൻ പലതരം വിദ്യകളുപയോഗിച്ച് മടുത്തു കഴിഞ്ഞെങ്കിൽ ഈ വിദ്യ ഉപയോഗിച്ചു നോക്കൂ. തീർച്ചയായും ഉപകാരപ്പെടും.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് തീർത്തും പ്രകൃതിദത്തമായ വിഭവങ്ങളാണ്. നമുക്കറിയാം മുടി വളരാൻ ഉലുവ എത്രത്തോളം സഹായിക്കുമെന്ന്. എന്നാൽ അത് വറുത്തുപൊടിച്ച ഉലുവ ആണെങ്കിലോ അതിന് ഇരട്ടി ഫലം ലഭിക്കും. വറുത്തുപൊടിച്ച ഉലുവയും തൈരും ഒലിവ് ഓയിൽ ചേർത്താണ് ഇന്നത്തെ മുടി വളരാനുള്ള മിശ്രിതം നമ്മൾ തയ്യാറാക്കുന്നത്.

അതിനായി ഒരു പാത്രത്തിലേക്ക് വറുത്തുപൊടിച്ച ഉലുവ ഒരു ടീസ്പൂൺ എടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ ശുദ്ധമായ കട്ടത്തൈര് ചേർക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. ഒലിവ് ഓയിൽ ലഭ്യമല്ലെങ്കിൽ ആൽമണ്ട് ഓയിൽ ആയാലും മതി. ഇവ മൂന്നും കൂടി നന്നായി മിക്സ് ആക്കി അതിനുശേഷം തലമുടിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം
ഒരു മണിക്കൂർ നേരം കഴിഞ്ഞ് മുടി നന്നായി തണുത്ത വെള്ളത്തിൽ കഴുകുക. ഇങ്ങനെ ആഴ്ചയിൽ രണ്ടു വട്ടം ചെയ്യുന്നത് മുടി നന്നായി വളരാൻ സഹായിക്കും. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ…