പാമ്പിന്റെ ശല്യം ഇനി ഉണ്ടാവില്ല.. ഇങ്ങനെ ചെയ്താൽ മതി

പാമ്പിനെ പേടി ഇല്ലാത്തവർ കുറവായിരിക്കും. നമ്മൾ അങ്ങോട്ട് ഉപദ്രവിച്ചാൽ മാത്രമേ ഇങ്ങോട്ട് അവ നമ്മെ ഉപദ്രവിക്കൂ എന്ന് അറിയാമായിരുന്നിട്ടും വീട്ടിലും പരിസരങ്ങളിലും പാമ്പിനെ കണ്ടാൽ അന്നത്തെ ദിവസം നമുക്ക് ഉറങ്ങാൻ കഴിയില്ല. എങ്ങനെയെങ്കിലും അവയെ തല്ലിക്കൊന്നാലെ നമുക്ക് മനസ്സമാധാനം കിട്ടൂ. വീടിനടുത്ത് കാടോ മറ്റൊ ഉണ്ടെങ്കിൽ ഇവ പിന്നെ വീട്ടിലെ നിത്യ സന്ദർശകരാവും.

എന്നാൽ വീട്ടിൽ പാമ്പ് വരാതിരിക്കാൻ ചെയ്യാവുന്ന ഒരു സൂത്രപ്പണി ആണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞ് തരുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് വെളുത്തുള്ളി ആണ്. നമുക്കെല്ലാവർക്കും അറിയാം പാമ്പും വെളുത്തുള്ളിയും തമ്മിൽ ചേരില്ല എന്ന്. വെളുത്തുള്ളിയുടെ പാമ്പിനെ നിങ്ങളുടെ വീടിന്റെ ഏഴയലത്ത് അടുപ്പിക്കില്ല. അതിനായി ആദ്യം ഒരു ബക്കറ്റിലേക്ക് കുറച്ച് അധികം വെളുത്തുള്ളി ചതച്ചത് ഇടുക. അതിലേക്ക് ഒരു ടിൻ കായപ്പൊടി ഇടുക. ഇവ രണ്ടും കൂടി നന്നായി ഇളക്കി യോജിപ്പിക്കുക.

ഈ രണ്ട് വസ്തുക്കളുടെ മണവും പാമ്പ് വരാതിരിക്കാൻ സഹായിക്കുന്നതാണ്. ഇത് വീടിനു ചുറ്റും പറമ്പിലും തെളിച്ചാൽ പാമ്പ് വരില്ല. പരീക്ഷിച്ചുനോക്കൂ. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *