കൊതുകിനെ അകറ്റാന്‍ കൊതുകുതിരി കത്തിക്കുകയോ ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസര്‍ ഉപയോഗിക്കുകയോ ചെയ്യുന്നവരാണ് നമ്മളിൽ കൂടുതൽ. എന്നാൽ കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല. എന്നതാണ് നിജ്ജ സ്ഥിതി. മാത്രമല്ല വിപണിയില്‍ ലഭിക്കുന്ന പല കൊതുക് നിവാരണ ഉപാധികളും ആരോഗ്യത്തിന് ഹാനികരമാണ് താനും. എങ്ങിനെ യാണ് കൊതുകിനെ വേരോടെ അകറ്റാൻ കഴിയുക എന്നത് ഒരു വലിയ ചോദ്യചിഹ്നമാണ്.
മഴക്കാലം ആയാൽ കൊതുക് പെരുകുന്നത് വളരെ വേഗത്തിൽ ആണ്.
കൊതുക് ശല്യം ഒരിക്കലും ഒരു നിസാര പ്രശ്‌നമല്ല. അപകടകരമായ ഒരുപാട് രോഗങ്ങളുടെ കാരണക്കാരനാണ് കൊതുക്. ചിക്കന്‍ ഗുനിയ മലേറിയ ഡെങ്കിപനി തുടങ്ങിയ നിരവധി രോഗങ്ങളാണ് കൊതുക് മൂലം ഉണ്ടാവുന്നത്. കൊതുകിനെ അകറ്റാൻ കൊതുക് തിരി ഉപയോഗിക്കുന്നത് ശ്വാസ സംബന്ധമായ പല അസുഖങ്ങള്‍ക്കും കാരണമാകും.
എന്നാല്‍ കൊതുകിനെ നശിപ്പിക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അതിനായി വേപ്പെണയും കർപ്പുരവുമാണ് ഇവിടെ എടുത്തിരിക്കുന്നത്. ഇവ രണ്ടും നന്നായി ചൂടാക്കി മിക്സ് ആക്കുക. ശേഷം ഈ എണ്ണയിൽ തിരി കത്തിച്ചു വീട്ടിൽ വെച്ചാൽ കൊതുക് പിന്നീട് വരുകയേ ഇല്ല. കൂടുതൽ അറിയാൻ വിഡിയോ കണ്ടു നോക്കൂ….