ഉറക്കമില്ലായ്മ ഒരു വലിയ ആരോഗ്യ പ്രശ്നമാണ്. നമ്മുടെ ഒരു ദിവസത്തെ എനർജി മുഴുവൻ നമ്മുടെ ഉറക്കത്തെ ആസ്പദമായാണ് നിലനിൽക്കുന്നത്. ഒരു മനുഷ്യൻ എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് ശാസ്ത്രം. കൃത്യമായ ഉറക്കം ആരോഗ്യമുള്ള ശരീരത്തെ വാർത്തെടുക്കുന്നു.
ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുന്നതും ഉറങ്ങാൻ കഴിയാത്തതും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഉറക്കത്തിൽ ഞെട്ടി ഉണരുന്ന ഒരാൾക്ക് ആ കുറച്ചു നേരം ഉറക്കം നഷ്ടപ്പെടുന്നത് മാത്രമേ ഉള്ളൂ. എന്നാൽ ഉറക്കമില്ലായ്മ അതുപോലെ അല്ല. എത്ര ശ്രമിച്ചാലും നിദ്രാദേവി തിരിഞ്ഞുനോക്കാത്ത അവസ്ഥ. ഉറക്ക കുറവ് മൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനും ഇടയുണ്ട്.
എന്നാൽ ഉറക്ക സംബന്ധമായ എല്ലാ അസുഖങ്ങളും മാറ്റി ശരീരത്തെ ഉന്മേഷത്തോടെ നിലനിർത്തുന്നതിനായി കുടിക്കാവുന്ന ഒരു ഡ്രിങ്ക് ആണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. അതിനായി ഒരു പാത്രത്തിലേക്ക് നാല് ടീസ്പൂൺ ഉലുവയും, രണ്ട് ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് നന്നായി ചൂടാക്കി വറുത്ത് പൊടിച്ചെടുക്കുക. ആ പൊടിയിൽനിന്ന് ഒരു ടീസ്പൂൺ പൊടി ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ ചേർത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഉറക്കമില്ലായ്മ പാടെ അകറ്റാൻ സാധിക്കും. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ….