കറികൾക്ക് രുചി കൂട്ടാൻ ആണ് സാധാരണയായി വെളുത്തുള്ളി ഉപയോഗിക്കാറ്. എന്നാൽ അതിനു പുറമെ ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും നല്ലതാണ്. പണ്ട് കാലത്ത് വയറ് സംബന്ധമായ എല്ലാ അസുഖങ്ങൾക്കും വെളുത്തുള്ളി ഒരു പരിഹാരം ആയിരുന്നു. നമ്മുടെ മുത്തശ്ശിമാർ പറഞ്ഞു തരുന്ന വൈദ്യത്തിലെ പ്രധാനിയായിരുന്നു ഈ കുഞ്ഞൻ വെളുത്തുള്ളി.
വെളുത്തുള്ളി ചുട്ട് കഴിച്ചാൽ വയറുവേദന മാറും എന്നുള്ളത് നമുക്ക് പലർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ വെളുത്തുള്ളി ചെവിയിൽ വച്ചാൽ തലവേദന മാറും എന്ന് എത്രപേർക്കറിയാം. അത് ഈ വെളുത്തുള്ളിയുടെ മറ്റൊരു ഗുണമാണ്. നല്ല കടുത്ത തലവേദന എടുത്ത് ഇരിക്കുമ്പോൾ ഉറങ്ങാൻ വളരെയധികം ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളപ്പോൾ ഒരു വെളുത്തുള്ളി എടുത്തു ചെവിക്കുള്ളിൽ വെച്ച് കിടന്നുറങ്ങുമ്പോൾ തലവേദന മാറി സുഖമായി നിങ്ങൾക്ക് ഉറങ്ങാൻ സാധിക്കും. വെളുത്തുള്ളി വെക്കുമ്പോൾ ചെവിയിലേക്കിറങ്ങി പോകുന്ന രീതിയിൽ ചെറുത് വെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അത് പോലെ തന്നെ കുട്ടികളിൽ പെട്ടെന്നുണ്ടാകുന്ന പനി എല്ലാം മാറ്റാനും ഈ വെളുത്തുള്ളി ഉപകരിക്കും. അതിനായി വെളുത്തുള്ളി മുറിച്ച് ആപ്പിൾ സിൻഡർ വിനഗറിൽ മുക്കി ഒരു പ്രയോഗമുണ്ട്. അത് എന്താണെന്ന് അറിയാൻ ഈ വീഡിയോ മുഴുവനായി കണ്ട് നോക്കൂ….