കാര്യം ദൈവിക സങ്കല്പം ഒക്കെ ആണെങ്കിലും പാമ്പ് പേടിപ്പെടുത്തുന്ന ഒരു ഇഴജന്തു ആണ്. പാമ്പിനെ അങ്ങോട്ട് ഉപദ്രവിച്ചാലെ അത് നമ്മളെ തിരിച്ചു ഉപദ്രവിക്കൂ എന്നുള്ളത് അറിയാമായിരുന്നിട്ട് കൂടി പലരുടെയും ചെറുപ്പം മുതൽ ഉള്ള ഒരു പേടിയാണ് പാമ്പ്. അതുകൊണ്ടുതന്നെ വീടിലോ പരിസരത്ത് പാമ്പിനെ കണ്ടാൽ അവയെ നശിപ്പിച്ചു കളയാതെ അത്തരക്കാരുടെ യാതൊരു സ്വസ്ഥതയും ഉണ്ടാകില്ല. എന്നാൽ ഒരു ജീവിയുടെയും ജീവൻ എടുക്കാൻ നമുക്ക് അവകാശമില്ല. അതുകൊണ്ടുതന്നെ അവ വരാതെ നോക്കുക എന്നതാണ് ചെയ്യാൻ നമുക്ക് ചെയ്യാൻ കഴിയുന്നത്.
അത്തരത്തിൽ വീട്ടിലും പരിസരത്തും പാമ്പ് വരാതിരിക്കാൻ ചെയ്യാവുന്ന ഒരു എളുപ്പ പണിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കു വെക്കുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നു പാൽക്കായം ആണ്. ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിലേക്ക് കുറച്ചു പാൽക്കായം ഇടുക. അതിലേക്ക് തൊണ്ടോടു കൂടി കുറച്ച് വെളുത്തുള്ളി ചതച്ചത് ഇടുക. കുറച്ചു തുളസിയിലയും ചതച്ച് ചേർക്കുക. ഇവ മൂന്നും ചേർത്ത വെള്ളം കുറച്ച് സമയം അതിന്റെ സ്മെൽ വെള്ളത്തിൽ ഇറങ്ങുന്നതുവരെ അടച്ച് വെച്ചതിന് ശേഷം വീട്ടിലും പരിസരങ്ങളിലും തെളിച്ചു കൊടുക്കുക. പാമ്പ് ശല്യം ഒഴിവാകും. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ…