സ്വന്തം വാഹനം ഇഷ്ടത്തിനു രൂപമാറ്റം ചെയ്തതിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടികൾ നേരിട്ട് അറസ്റ്റും ജയിവാസവും നേരിട്ട യുട്യൂബർമാരാണ് ഈബുൾ ജെറ്റ് സഹോദരന്മാർ. ഇപ്പോൾ വീണ്ടും വിവാദ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ.
കഴിഞ്ഞ കുറെ ദിവസങ്ങളായി തീയറ്ററിൽ മികച്ച പ്രതികരണം നേടി ഓടികൊണ്ടിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ പ്രമോഷന് വേണ്ടി ഇറക്കിയ ചിത്രത്തിന്റെ സ്റ്റിക്കർ ഒട്ടിച്ച വാഹനത്തിനെതിരെയാണ് ഇവരുടെ കുറിപ്പ്. കുറുപ്പിന്റെ പ്രമോഷൻ വണ്ടിക്കെതിരെ നടപടി എടുക്കാത്തത് എന്താണെന്നും മോട്ടോർ വാഹന വകുപ്പിന്റെ ഈ ഇരട്ടത്താപ്പ് നിങ്ങൾ മനസ്സിലാക്കണം എന്നൊക്കയാണ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.
ഇതിനെതിരെ ഇന്ന് 9 മണിക്ക് ശക്തമായി പ്രതികരിക്കും എന്ന് പോസ്റ്റിൽ പറയുന്നു. സിനിമക്കാർക്കും സാധാരണക്കാർക്കും തമ്മിൽ എന്താണ് വ്യത്യാസം എന്നും പോസ്റ്റിൽ ചോദിക്കുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ…..
English Summary:- The EbulJet brothers are YouTubers who have faced direct arrest and imprisonment by the Department of Motor Vehicles for changing their own vehicle to their liking. Now they are back on the scene with a controversial note.
Their note is against the vehicle that pasted the sticker of the film released to promote Dulquer Salmaan’s film Kurup, which has been running for a good response in the theater for the past several days. The Facebook post says that you should understand this double standard of the Department of Motor Vehicles as to why no action has been taken against Kuruppu’s promotion vehicle.