ദിലീപും കാവ്യയും സംയുക്താ വർമ്മയുടെ ബന്ധുവിന്റെ കല്യാണ വേദിയിൽ

പ്രേക്ഷകരുടെ ഇഷ്ട താര കുടുംബമാണ് ദിലീപിന്റെത്. ദിലീപിനെയും കാവ്യയുടെയും മകൾ മീനാക്ഷിയുടെയും, മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെയും വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ എടുക്കാറുണ്ട്. കഴിഞ്ഞ വിജയദശമി ദിനത്തിൽ മാമാട്ടിയെ എഴുത്തിനിരുത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടിയത്. ഇപ്പോഴിതാ വീണ്ടും ഈ താരകുടുംബമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സംയുക്ത വർമ്മയുടെ ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുത്ത ദിലീപും കാവ്യ എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാച്ചിങ് മാച്ചിങ് ഡ്രസ്സ് ആണ് ഇതിൽ ദിലീപും കാവ്യയും അണിഞ്ഞിരിക്കുന്നത്. വീഡിയോയിൽ സംയുക്താവർമ്മയും കാണാം. ദിലീപുമായും മഞ്ജുവുമായും ഒരേസമയം നല്ല സൗഹൃദം പുലർത്തുന്ന ആളാണ് സംയുക്തവർമ്മ. എന്നാൽ ഈ വീഡിയോ പഴയതാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

പഴയ ഒരു വീഡിയോ എടുത്ത് ഇപ്പോൾ പുതുതായി പ്രചരിപ്പിക്കുകയാണ്. വീഡിയോ നടി ഉത്തര ഉണ്ണിയുടെ മകളുടെ വിവാഹ വീഡിയോ ആണ്. വീഡിയോയിൽ ഉത്തരയുടെ മകളെ കാവ്യയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് സന്തോഷം പങ്കുവെക്കുന്നതും കാണാം. ഇതേ കല്യാണത്തിന് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ സംയുക്ത വർമ്മയുടെ ചിത്രങ്ങളും അന്ന് വൈറലായിരുന്നു. അതിനുപുറമേ ആണ് ഇപ്പോൾ ഈ വീഡിയോ. എന്തായാലും വീഡിയോ പഴയതാണെങ്കിലും പുതിയത് ആണെങ്കിലും ആരാധകർ അത് ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.