മുഖത്തെ ചുളിവ് മാറ്റാൻ ഇങ്ങനെ ചെയ്താൽ മതി

മുഖത്തെ ചുളിവുകൾ ഒരു വലിയ സൗന്ദര്യ പ്രശ്നമാണ്. മുഖത്ത് ഉണ്ടാകുന്ന മറ്റു എല്ലാ പ്രശ്നങ്ങളെക്കാളും മുഖത്തുണ്ടാകുന്ന ചുളിവുകളും വരണ്ട മുഖചർമ്മവും വളരെ അധികം അപകടകാരിയാണ്. അത് മുഖസൗന്ദര്യത്തെ സാരമായി ബാധിക്കും. ഇത്തരത്തിൽ മുഖത്തെ ചുളിവുകൾ മാറ്റാൻ പലവിധത്തിലുള്ള ക്രീമുകളും മറ്റും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ അവ ഫലം കാണുന്നത് കുറവായിരിക്കും.

അത്തരത്തിൽ മുഖത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പ്രകൃതിദത്തമായ നാടൻ വൈദ്യങ്ങളാണ് നല്ലത്. അത്തരത്തിൽ നമ്മുടെ വീട്ടിൽ എളുപ്പം ചെയ്യാവുന്ന മൂന്ന് ടിപ്പുകൾ ആണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞ് തരുന്നത്. ആദ്യം പറയുന്നത് തക്കാളി വച്ചുകൊണ്ടുള്ള ടിപ്പാണ്. നമുക്കെല്ലാവർക്കും അറിയാം തക്കാളി മുഖത്ത് തേക്കുന്നത് മുഖത്ത് നല്ല ഗ്ലൈസിങ് തിളക്കവും കിട്ടാൻ നല്ലതാണെന്ന്. ഇതേ തക്കാളി മുഖത്തെ ചുളിവുകൾ അകറ്റാനും സഹായിക്കും. തക്കാളിയുടെ നീര് കുറച്ചുനേരം മുഖത്ത് പുരട്ടി മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകുക. വ്യത്യാസം നേരിട്ടറിയാം.

രണ്ടാമതായി നമ്മൾ പറഞ്ഞു തരുന്നത് മുട്ടയും വെളിച്ചെണ്ണയും വെച്ചിട്ടുള്ള ഒരു ടിപ്പാണ്. അതിനായി ആവശ്യമായ ഒരു മുട്ടയുടെ വെള്ളയാണ്. അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ച് മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കുക. കുറച്ചുനേരം മസാജ് ചെയ്യുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്തതിനുശേഷം കുറച്ചുകഴിഞ്ഞ് മുഖം വെള്ളത്തിൽ കഴുകുക. മുഖത്തുണ്ടാകുന്ന മാറ്റം നമുക്ക് നേരിട്ട് അറിയാൻ സാധിക്കും. ഇതുപോലെ അടുത്ത ടിപ്പിനെക്കുറിച്ച് അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.