ചുരുണ്ട മുടി വടിപോലെ ആക്കാം, എളുപ്പ മാർഗം

ചുരുണ്ട മുടി ഒരല്പം പ്രശ്നക്കാരൻ ആണ്. മുടി പെട്ടെന്ന് ജഡ പിടിക്കുന്നതിനും, ഒതുക്കി കെട്ടി വയ്ക്കാനുമൊക്കെ ബുദ്ധിമുട്ടാണ് ഇത്തരം ചുരുണ്ടമുടികൾ. അതുകൊണ്ട് തന്നെയാണ് പലരും ചുരുണ്ട മുടി നിവർത്താൻ അതിനായി സ്മൂത്തനിങ്, സ്ട്രൈറ്റനിങ് പോലുള്ള കൃത്രിമ വഴികൾ ചെയ്യാറ്. എന്നാൽ ഇതിന് താൽക്കാലിക പരിഹാരം മാത്രമേ ലഭിക്കാറുള്ളൂ. ചിലപ്പോൾ സ്ട്രൈറ്റനിങ് ഒക്കെ കഴിഞ്ഞ മുടി കണ്ടാൽ അത്രയ്ക്ക് രസിച്ചെന്നും വരില്ല. പണ്ടേതോ സിനിമയിൽ ആരോ പറഞ്ഞപോലെ പശു നക്കിയ ഒരു സ്റ്റൈൽ.

എന്നാൽ ഇത്തരം ചുരുളൻമുടികൾ വീട്ടിൽ തന്നെ നിവർത്താൻ ആയി ഒരുപാട് വഴികളുണ്ട്. അത്തരത്തിൽ ഒരു വഴിയാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അതിനായി മൂന്ന് ഇൻഗ്രീഡിയൻസ് ആണ് ഇവിടെ എടുത്തിരിക്കുന്നത്. ഇത് മൂന്നും സാധാരണയായി വീടുകളിൽ ഉണ്ടാകുന്നതാണ്. ആദ്യമായി വേണ്ടത് കോൺഫ്ലവർ ആണ്. രണ്ടാമത്തേത് തേങ്ങാപ്പാല്. പിന്നെ അലോവേര ജെൽ അഥവാ കറ്റാർ വാഴയുടെ ജെൽ.

ഇവ മൂന്നും നന്നായി മിക്സ് ചെയ്തതിനുശേഷം തലമുടിയിൽ അപ്ലൈ ചെയ്തു കൊടുക്കണം. ശേഷം അര മണിക്കൂർ കഴിഞ്ഞ് നല്ല നീളമുള്ള ചീർപ്പ് വെച്ച് തലമുടി ഈരിക്കുക. ഇങ്ങനെ ചെയ്യുന്നത് ചുരുണ്ട മുടി നിവർത്താൻ ആയി സഹായിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….