എയർ ഫ്രഷ്‌നർ ഇനി പണം കൊടുത്ത് വാങ്ങേണ്ട..

ടോയ്ലറ്റ് ക്ലീനിംഗ് ഒരു വലിയ പണിയാണ്. ചിലപ്പോൾ നല്ല വൃത്തിയാക്കിയാലും ടോയ്‌ലറ്റിൽ അത്ര സുഖകരമല്ലാത്ത ഗന്ധം നിലനിൽക്കും. അത് ഇനി എത്ര തന്നെ എയർഫോഴ്സ് ഒക്കെ ഉപയോഗിച്ചാലും തൽക്കാലത്തെ പരിഹാരം മാത്രമേ കാണാൻ കഴിയാറുള്ളൂ. അങ്ങനെ വരുമ്പോൾ എയർ ഫേസ് സ്ഥിരമായി ഉപയോഗിക്കേണ്ട അവസ്ഥയാണ്. പക്ഷേ ഇതിന് വേണ്ടി ധാരാളം പണം ചെലവഴിക്കേണ്ടി വരും.

എന്നാൽ ഇത്തരത്തിൽ ടോയ്ലറ്റ് നല്ല സുഗന്ധം പരത്തുന്ന സംഭവം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റും. അതാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് ബേക്കിംഗ് സോഡാ ആണ്. ഒരു പേക്ക് ബേക്കിംഗ് സോഡ ഇതിനു വേണ്ടി വരും. കൊറോണക്കാലത്ത് മിക്ക വീടുകളിലും കേക്ക് ഉണ്ടാക്കൽ സജീവം ആയതിനാൽ ബേക്കിംഗ് സോഡ എല്ലാവരുടെ കയ്യിലും ഉണ്ടാകാനാണ് സാധ്യത. അതുപോലെതന്നെയാണ് വാനില എസൻസും. വാനില എസൻസ് ഉപയോഗിക്കുന്നത് നല്ല മണം ലഭിക്കാൻ ആണ്.

എന്നാൽ പലർക്കും വാനിലയുടെ സ്മെൽ അത്രയ്ക്ക് ഇഷ്ടം അല്ല. അങ്ങനെയുള്ളവർ ഇതോടൊപ്പം കറുവപ്പട്ട പൊടിച്ചത് ചേർത്താലും മതി. ആദ്യം ഒരു ചില്ലു കുപ്പിയിലേക്ക് ബേക്കിംഗ് സോഡ ഇടുക. അതിലേക്ക് വാനില എസൻസ് ഒഴിക്കുക നന്നായി മിക്സ് ചെയ്ത ശേഷം. കുപ്പി കേക്കിന് ഉപയോഗിക്കുന്ന കവർ ഉപയോഗിച്ച് മൂടുക. ആ കവറിൽ കുറച്ച് ഓട്ടകൾ ഇട്ടു കൊടുക്കുക. ഇതിന്റെ സ്മെൽ പുറത്തേക്ക് വരുന്നതിന് ആണ് ഇങ്ങനെ ചെയ്യുന്നത്. എന്നിട്ട് ഇത് നമ്മുടെ ടോയ്‌ലെറ്റിലെ ഏതെങ്കിലും ഒരു ഭാഗത്ത് വെക്കുക. നല്ല സുഗന്ധമുള്ള ടോയ്‌ലറ്റ് നമുക്ക് ലഭിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ….