ഏലി വീടിന്റെ പരിസരത്ത് പോലും വരാതിരിക്കാൻ, ഇങ്ങനെ ചെയ്താൽ മതി

എലിശല്യം ഇല്ലാത്ത വീടുകൾ കുറവാണ്. പണ്ടൊക്കെ ഓട് വീടുകളിലാണ് എലിശല്യം കൂടുതൽ ഉണ്ടായിരുന്നത്. എങ്കിൽ ഇപ്പോൾ ഓട് വീട് എന്നും ടെറസ് വീടെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും എലിശല്യം ഉണ്ട്. വീടുകളിൽ എലിശല്യം ഉള്ളത് പല രോഗങ്ങളിലേക്കും വഴിതെളിയിക്കും. നമുക്കറിയാം എലി പരത്തുന്ന ധാരാളം രോഗങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ കൊച്ചുകുട്ടികൾ എല്ലാം ഉള്ളിടത്ത് എലി വരാതെ നോക്കുക എന്നതാണ് ഇതിന് പരിഹാരം.

അതിനായി സാധാരണ വീടുകളിൽ എലിക്കെണി വെക്കുകയോ, എലി പശ വയ്ക്കുകയോ ഒക്കെയാണ് ചെയ്യാറ്. എന്നാൽ അതെല്ലാം മുഴുവനായും എലികളെ ഇല്ലാതാക്കുന്നതിനുള്ള വഴിയല്ല. ഇവ മൂലം താൽക്കാലിക പരിഹാരമേ ലഭിക്കാറുള്ളൂ. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് എലി ശല്യം പൂർണമായും അകറ്റാനുള്ള ഒരു വഴിയും ആയിട്ടാണ്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് എരിക്കിന്റെ ഇലയാണ്. അല്പം വിഷാംശം അടങ്ങിയ ഇല കുട്ടികളുടെ അടുത്ത് വെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ഇലയുടെ മണം കേട്ടാൽ എലികൾ പിന്നെ നിങ്ങളുടെ വീടിന്റെ ഏഴയലത്ത് പോലും എത്തില്ല. അതിനായി എലി ഇറങ്ങി വരാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളിലും ഈ ഇല മുറിച്ച് ഇട്ട് കൊടുക്കുക. ഇങ്ങനെ മൂന്നുനാലു ദിവസം അടുപ്പിച്ചു ചെയ്താൽ പിന്നെ എലി ആ വഴിക്ക് വരില്ല. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *