തൈര് ഇനി കഴിക്കാൻ മാത്രമല്ല, അധികമാർക്കും അറിയാത്ത ഉപയോഗങ്ങൾ

തൈര് കറിവെക്കാൻ മാത്രമല്ല മുഖ സംരക്ഷണത്തിനും, മുടിയുടെ സംരക്ഷണത്തിനും തൈര് ബെസ്റ്റാണ്. മുഖത്ത് നമ്മൾ അലട്ടുന്ന കറുത്ത പാടുകൾ, കരിവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാണ് തൈര്.

തൈര് കുറച്ച് നാരങ്ങ നീര് ചേർത്ത് ദിവസവും നമ്മൾ മുഖത്ത് അപ്ലൈ ചെയ്യുകയാണെങ്കിൽ മുഖത്തുണ്ടാകുന്ന കരിവാളിപ്പ്, ഡ്രൈ സ്കിൻ, തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഡെയിലി നമ്മൾ ഈ കാര്യം ചെയ്യുകയാണെങ്കിൽ മുഖത്തിന് തന്നെ നല്ല വ്യത്യാസം ഉണ്ടാകും.

തൈര് വെച്ചു ഒരു ഫേസ്പാക്ക് കൂടി ഉണ്ടാക്കാം അതിനുവേണ്ടി തൈരും കുറച്ച് തേനും എടുത്ത് മിക്സ് ചെയ്യുക. ഈ ഫേസ് പാക്ക് മുഖത്ത് അപ്ലൈ ചെയ്താൽ നമ്മുടെ സ്കിൻ വെട്ടിത്തിളങ്ങാൻ ഇത് സഹായിക്കും. 20 മിനിറ്റെങ്കിലും മുഖത്ത് തേച്ചു പിടിപ്പിച്ചതിനു ശേഷം കഴുകിക്കളയുക. അധികം മുതൽ മുടക്കില്ലാതെ തന്നെ നമ്മുടെ വീട്ടിൽ ഒരു ഫേസ്പാക്ക് ഉണ്ടാക്കാൻ സാധിക്കും.

അതുപോലെതന്നെ തലയിലുള്ള താരൻ പോകാൻ ആയി തൈരിൽ ഉലുവ പൊടിച്ച് ചേർക്കുക, ആര്യവേപ്പിലയുടെ നീര് ചേർത്ത് ഈ മിശ്രിതം തലയിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ തലയിലെ താരൻ നിശേഷം പോകാൻ സാധിക്കും. കറികൾ വയ്ക്കാൻ മാത്രമല്ല നമ്മുടെ സ്കിൻ, ഹെയർ എന്നിവയുടെ സംരക്ഷണത്തിനും മുൻപന്തിയിലാണ് തൈര്. ചിലവുകുറഞ്ഞ രീതിയിൽ നമുക്ക് തന്നെ ഫേസ് പാക്കും ഹെയർ പാക്കും നമുക്ക് തന്നെ ഉണ്ടാക്കാം

Leave a Reply

Your email address will not be published.