താരം ഇനി ജീവിതത്തിൽ വരാതിരിക്കാൻ, ഇങ്ങനെ ചെയ്തുനോക്കൂ..

സ്ഥിരമായി ഷാംപൂവും സോപ്പും എല്ലാം ഉപയോഗിക്കുന്നത് മുടിക്ക് അത്ര നല്ലതല്ല. പോരാട്ടത്തിൽ കൂനിന്മേൽ കുരു എന്ന രീതിയിൽ താരനും മുടികൊഴിച്ചിലും എല്ലാം ഒരു വലിയ പ്രശ്നമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ. നമുക്കറിയാം എന്തൊക്കെ ചെയ്തിട്ടും ഇതിനു പ്രതിവിധി ഒന്നും തന്നെ ഇല്ല എന്നുള്ളത്. അത്തരത്തിൽ മുടിയുടെ സംരക്ഷണം ഒരു വലിയ ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ഇത്തരത്തിൽ സ്ഥിരമായി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന സോപ്പാണ് ഷാംപൂ ആണ് എന്നൊക്കെ പറഞ്ഞാണ് മാർക്കറ്റിൽ ഇവ അവൈലബിൾ ആകുന്നത്. എന്നാൽ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അറിയാം അതിന്റെ ദോഷഫലങ്ങൾ. എന്നാൽ എപ്പോഴും പ്രകൃതിദത്തമായ വഴിയാണ് സ്ഥിരമായി ഉപയോഗിക്കുന്നതിന് നല്ലത്. അത് പലർക്കും അറിവില്ലാത്ത ഒരു കാര്യം കൂടിയാണ്. അത്തരത്തിൽ പ്രകൃതിദത്തമായ നമുക്ക് ചെമ്പരത്തി താളിയും മറ്റും ഉപയോഗിക്കാം. അതുപോലെതന്നെ എളുപ്പം ഉപയോഗിക്കാവുന്ന ഒന്നാണ് ഇന്ന് നിങ്ങൾക്ക് പറഞ്ഞുതരുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് നെല്ലിക്കാപൊടി ആണ്. പിന്നെ കഞ്ഞിവെള്ളവും. തലേദിവസം മാറ്റിവെച്ച് കഞ്ഞിവെള്ളം ആണെങ്കിൽ അത്യുത്തമം. ഇവ രണ്ടും കൂടി മിക്സ് ചെയ്തു തലയിൽ പുരട്ടി കൊടുക്കുക. നമ്മൾ സോപ്പുപയോഗിച്ചോ ഷാംപൂ ഉപയോഗിച്ചോ മുടി വൃത്തിയാക്കുന്ന അതേ ഫീലാണ് ഇതിനുള്ളത്. ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.