സിനിമാ നടികളെ പോലെ മുഖം തിളങ്ങി ജ്വലിക്കും, ഇങ്ങനെ ചെയ്തുനോക്കു

വീട്ടിൽ പെട്ടെന്നൊരു ഫംഗ്ഷൻ വന്നാൽ ബ്യൂട്ടിപാർലറിലേക്ക് ഓടുന്നവരാണ് നമ്മളിൽ പലരും. മറ്റൊന്നിനുമല്ല മുഖം തിളങ്ങാൻ ആയി ഫേഷ്യലും മറ്റും ചെയ്യാൻ. നാലാൾ കൂടുന്നിടത്ത് കണ്ടാൽ നമ്മളെ ആരും കുറ്റം പറയാതിരിക്കാൻ മുഖ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നവരാണ് നമ്മൾ. എന്നാൽ പലപ്പോഴും പെട്ടെന്നുണ്ടാകുന്ന തിരക്കുമൂലം നമുക്ക് മുഖത്തിന് തിളക്കം ലഭിക്കുന്നതിന് ആവശ്യമായ ഒന്നും തന്നെ ചെയ്യാൻ സമയം കിട്ടിയെന്ന് വരാറില്ല.

അങ്ങനെ വരുമ്പോൾ പലപ്പോഴും ബ്യൂട്ടി പാർലറുകളുടെ സഹായം തേടാനും കഴിയില്ല. ആ അവസ്ഥയിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതും തികച്ചും പ്രകൃതിദത്തമായ ഒരു ഉഗ്രൻ ഫേസ്പാക്ക് ആണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്ന എല്ലാ വസ്തുക്കളും മുഖകാന്തി വർധിപ്പിക്കുന്ന ഒന്നാണ്.

ആദ്യം അൽപ്പം കറ്റാർവാഴയുടെ ജെൽ എടുക്കുക. അതിലേക്ക് അല്പം മുൾട്ടാണി മൾട്ടിയും, അല്പം ചന്ദനപ്പൊടിയും, കുറച്ചു തേനും ആവശ്യമെങ്കിൽ മാത്രം അൽപം പാലും ചേർത്ത് നന്നായി മിക്സ് ചെയ്ത് 20 മിനിറ്റ് നേരം മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കുക. ശേഷം മസാജ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്തു കഴിഞ്ഞു പിറ്റേദിവസം മുഖം നോക്കുമ്പോൾ തിളങ്ങുന്ന ചർമം നമ്മുക്ക് തന്നെ നേരിട്ട് കാണാം. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കണ്ട് നോക്കൂ….