അടുക്കളയിലെ ദുർഗന്ധത്തിന് ഒരു ഉത്തമ പരിഹാര മാർഗം

ഉപയോഗശേഷം വാഷിങ് ബൈസനിൽ നിന്നും സിങ്കിൽ നിന്നുമെല്ലാം ഉണ്ടാകുന്ന ദുർഗന്ധത്തിന് പ്രധാനകാരണം അതിനുള്ളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാര അവശിഷ്ടങ്ങളും മറ്റും ദുർഗന്ധം ആയിരിക്കും. ഇത് പുറമേക്ക് എത്ര വെടിപ്പാക്കിയാലും ഉള്ളിലെ അഴുക്ക് പോകണമെന്നില്ല. അങ്ങനെ അമിതമായി അഴുക്ക് അടിഞ്ഞു കൂടുമ്പോൾ നല്ല ദുർഗന്ധം പുറത്തേക്ക് വരികയും ചെയ്യും. ഇത്തരത്തിൽ വരുന്ന ദുർഗന്ധം അകറ്റാൻ ആയി ഒരു എളുപ്പവഴിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.

നമുക്കെല്ലാവർക്കും അറിയാം അടിഞ്ഞുകൂടി കിടക്കുന്ന അഴുക്കിനെ നിർവീര്യമാക്കി കളയാനുള്ള ശക്തി വിനാഗിരിക്ക് ഉണ്ട്. അതിനായി ഇവിടെ എടുത്തിരിക്കുന്നതും വിനാഗിരി ആണ്. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സൈഡുകൾ ഇത്തരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളെ അലിയിച്ച് കളയുന്നു. ഈ വിനാഗിരിയിൽ അല്പം കർപ്പൂരം പൊടിച്ചത് കൂട്ടിച്ചേർക്കുമ്പോൾ നല്ല മണവും ലഭിക്കുന്നു.

ഇങ്ങനെ ഉപയോഗശേഷം എന്നും ഇത് സിങ്കിലേക്ക് തെളിച്ചു കൊടുക്കുക. ഇത് ദിവസവും ചെയ്യുന്നത് അടിഞ്ഞുകൂടിയ അഴുക്കിനെ അലിയിച്ചു കളയാനും ദുർഗന്ധം ഇല്ലാതിരിക്കാനും സഹായിക്കുന്നു. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ….

English Summary:- Kitchen Sink