പഴയ നഖം വെട്ടിയുടെ മൂർച്ച കൂട്ടി, പുതിയതാക്കാം

എല്ലാ വീടുകളിലും ഉള്ള ഒന്നാണ് നഖം വെട്ടി അഥവാ നെയിൽ കട്ടർ. കാലിലെയും കൈകളിലെയും നഖം വെട്ടി നല്ല വൃത്തിയുള്ള ആക്കി സൂക്ഷിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഒരിക്കലും കാലിലും കയ്യിലും ചളി അടിഞ്ഞുകൂടിയിരിക്കാൻ ആഗ്രഹിക്കില്ല നമ്മൾ ആരും. അങ്ങനെ വരുമ്പോൾ നഖം വെട്ടി എല്ലാവീട്ടിലും കാണും. ഒരുപാട് കാലം ഒരേ നഖം വെട്ടി ഉപയോഗിക്കുന്നവരും ഉണ്ടാകും.

എന്നാൽ എല്ലാ വസ്തുക്കളുടെയും പോലെ കുറച്ചുനാൾ കഴിഞ്ഞാൽ ഇതിന്റെ മൂർച്ചയും ഇല്ലാതാകും. അപ്പോൾ അത് ഉപേക്ഷിച്ച് പുതിയത് വാങ്ങുകയാണ് നമ്മുടെ പതിവ്. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട കാര്യമില്ല. കത്തിക്കും മറ്റും മൂർച്ച കൂട്ടുന്നത് പോലെ നഖം വെട്ടി യുടെയും മൂർച്ച കൂട്ടാം. അതും വീട്ടിലിരുന്ന് തന്നെ.

അതിനായി നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന ചില്ല് ഗ്ലാസ് അല്ലാത്ത ചായ കപ്പ് എടുക്കുക. നിലത്തു വീണാൽ പൊട്ടുന്ന ടൈപ്പ്. അതിന്റെ പിൻഭാഗത്ത് ഉയർന്നുനിൽക്കുന്ന പ്രതലത്തിന് അത്യാവശ്യം മൂർച്ചയേറിയതാണ്. അതിലാണ് നമ്മൾ നഖം വെട്ടി ഉരച്ച് മൂർച്ച കൂട്ടേണ്ടത്. എങ്ങനെയാണെന്ന് അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.