പല്ലിലെ മഞ്ഞ നിറം മാറ്റാൻ ഇനി ക്യാരറ്റ് ഉണ്ടായാൽ മതി..

പല കാരണങ്ങൾ കൊണ്ടാണ് പലർക്കും പല്ലിൽ മഞ്ഞ കറയും അഴുക്കും ഉണ്ടാകുന്നത്. ചിലർക്ക് ശരീരത്തിലെ ഏതെങ്കിലും ധാതുക്കളുടെ കുറവുമൂലമുണ്ടാകുന്നതാകാം ഇത്തരം മഞ്ഞ കറകൾ. എന്നാൽ മറ്റുചിലർക്ക് പുകവലിക്കുന്നതും മൂലവും, വെറ്റിലയും മറ്റും മുറുക്കുന്നത് മൂലവും പല്ലിൽ കറ അടിഞ്ഞുകൂടുന്നു. ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന കറ എത്ര വെളുപ്പിക്കാൻ നോക്കിയാലും വെളുക്കാറില്ല. എന്നാലിത് പലർക്കും അസ്വസ്ഥത ഉളവാക്കുന്ന ഒന്നാണ്.

നാലാളുടെ മുന്നിൽ സംസാരിക്കാൻ നമുക്ക് കോൺഫിഡൻസ് ഇല്ലാതാക്കാൻ ഇത്തരം കറകൾ വഴിതെളിയിക്കുന്നു. എന്നാൽ ഇത്തരത്തിൽ പല്ലിൽ അടിഞ്ഞുകൂടുന്ന കറയെ വേരോടെ പിഴുതെറിയാൻ പറ്റിയ ഒരു സൂപ്പർ ഐഡിയയും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന കുറച്ച് സാധനങ്ങളാണ്.

ആദ്യമായി ക്യാരറ്റ് ആണ് ഇവിടെ എടുത്തിരിക്കുന്നത്. ഇത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. അതിലേക്ക് ഒരു കഷ്ണം ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. ശേഷം അരസ്പൂൺ സോഡാപ്പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി ചേർക്കുക. എന്നിട്ട് ഇതുപയോഗിച്ചാണ് പല്ല് തേക്കേണ്ടത്. ചെയ്തു നോക്കൂ പല്ലിൽ ഉണ്ടാകുന്ന വ്യത്യാസം നേരിട്ടറിയാം… കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ…