പലർക്കും അറിയാത്ത കിടിലൻ ടിപ്പുകൾ…

ആവശ്യമായ കുറച്ച് അടുക്കള ടിപ്സ് ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. നമ്മുടെ വീട്ടിലെ അടുക്കള എപ്പോഴും വൃത്തിയാക്കി വെക്കുന്ന വരാണ് നമ്മുടെ വീട്ടമ്മമാർ. അവർക്ക് പാചകം എളുപ്പമാക്കാനുള്ള ചില എളുപ്പ വഴികളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതന്നത്. ആദ്യമായി പറഞ്ഞത് നമ്മൾ പലപ്പോഴും കോഴിമുട്ട പുഴുങ്ങി എടുക്കുമ്പോൾ അത് പൊട്ടി പോകാറുണ്ട്. അതുപോലെതന്നെ അതിന്റെ തൊലി അടർത്തി എടുക്കാനും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അങ്ങനെ ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനായി കോഴി മുട്ട പുഴുങ്ങുമ്പോൾ ഉപ്പുചേർക്കുന്നതിനോടൊപ്പം അല്പം വിനാഗിരി കൂടി ചേർക്കുക. മുട്ട പൊട്ടി പോകുന്നത് തടയും. അതുപോലെ ഈ പുഴുങ്ങിയ മുട്ട മുറിച്ചെടുക്കുമ്പോൾ ഉടഞ്ഞു പോകാതിരിക്കാൻ മുറിക്കുന്ന കത്തി അൽപം ചൂടാക്കി മുറിച്ചാൽ മതി.

രണ്ടാമതായി പറഞ്ഞു തരുന്നത് നമ്മുടെ വീട്ടിലെ കത്തിയും മറ്റും കറ പിടിക്കുകയാണെങ്കിൽ അതിൽ അല്പം വെളിച്ചെണ്ണ പുരട്ടി ഗ്യാസ് അടുപ്പിൽവച്ച് ചെറുതായൊന്ന് ചൂടാക്കിയെടുക്കുക. ശേഷം ഒരു തുണി കൊണ്ട് തുടയ്ക്കുക. കറ പെട്ടെന്നുതന്നെ അകലും. അതുപോലെതന്നെ കോളിഫ്ലവർ കറി വയ്ക്കുന്നതിനുമുൻപ് അത് അല്പം ചൂടുവെള്ളത്തിൽ മഞ്ഞളും ഉപ്പും ചേർത്ത് മുക്കി വയ്ക്കുന്നത് നല്ലതാണ്. അതിനുള്ളിലെ പുഴുക്കളും മറ്റും ചത്തു പോകുന്നതിന് ഇത് സഹായിക്കും.

അതുപോലെ വെണ്ണയും ബട്ടറും എല്ലാം ചീകി എടുക്കുന്നതിന് മുൻപ് അത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചാൽ ആവശ്യമുള്ള ആവശ്യമുള്ള രീതിയിൽ ചീകിയെടുക്കാൻ എളുപ്പമായിരിക്കും. നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഇത്തരത്തിൽ നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…..