മാസങ്ങളോളം കേടുകൂടാതെ പച്ചക്കറി സൂക്ഷിച്ചുവയ്ക്കാം..

എല്ലാത്തരം കറികൾക്ക് ആവശ്യമായ വസ്തുക്കളാണ് തക്കാളിയും വേപ്പിലയും പച്ചമുളകും എല്ലാം. എന്നാൽ ഇവയെല്ലാം അധികം നാൾ സൂക്ഷിച്ചു വയ്ക്കാൻ കഴിയില്ല എന്നുള്ളതാണ് ഒരു പ്രധാന കാര്യം. കുറച്ചുദിവസം കഴിയുമ്പോഴേക്കും ഇവയെല്ലാം പിന്നീട് ഉപയോഗിക്കാൻ പറ്റാത്ത വിധം നശിച്ചുപോകും. എന്നാൽ ഇവയെല്ലാം ഏറെക്കാലം കേടുകൂടാതെ വയ്ക്കാൻ പറ്റുന്ന ഒരു ടിപ്പും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. എല്ലാ വീട്ടമ്മമാർക്കും തീർച്ചയായും ഉപകാരപ്പെടുന്ന ഒന്നാണ് ഇത്.

ആദ്യമായി കറിവേപ്പില എങ്ങനെയാണ് കേടുകൂടാതെ വയ്ക്കാൻ പറ്റുന്നത് എന്ന് പറയണം. അതിനായി ഒരു പാത്രത്തിലേക്ക് അൽപം വെള്ളമെടുത്ത് അതിലേക്ക് അല്പം വിനാഗിരി ഒഴിക്കുക. ശേഷം കറിവേപ്പില ഇതിൽ കുറച്ചു നേരം മുക്കിവയ്ക്കുക. അതിനുശേഷം ഇതിലെ വെള്ളം എല്ലാം വറ്റിച്ചെടുത്ത് കറിവേപ്പില ഒട്ടും വെള്ളമില്ലാത്ത രീതിയിൽ തുടച്ചെടുത്ത് ഒരു പാത്രത്തിലിട്ട് അടച്ചുവെക്കുക. ഇങ്ങനെ ചെയ്യുന്നത് കറിവേപ്പില മാസങ്ങളോളം കേടാവാതെ ഇരിക്കുന്നതിന് സഹായിക്കും.

രണ്ടാമതായി പച്ചമുളക് എങ്ങനെ കേടാവാതിരിക്കും എന്ന് നോക്കാം. അതിനായി ആദ്യം ചെയ്യേണ്ടത് പച്ചമുളകിന് നെട്ടി കളഞ്ഞു വയ്ക്കുക എന്നുള്ളതാണ്. ഇങ്ങനെ ചെയുമ്പോൾ പച്ചമുളക് കേടാവാതെ ഇരിക്കും. പിന്നീട് തക്കാളി ആണ്. തക്കാളി അധികദിവസം ഇരിക്കാതെ ഇരിക്കുന്നതിന് പ്രധാന കാരണം അവ പെട്ടെന്ന് ചീഞ്ഞു പോകുന്നതാണ്. ഫ്രിഡ്ജിൽ വെച്ചാലും ഇതുതന്നെയാണ് അവസ്ഥ. എന്നാൽ ഇതേ തക്കാളി ഫ്രീസറിൽ വെച്ച് നോക്കൂ എത്രനാൾ വേണമെങ്കിലും ഇരിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…