ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, സ്ട്രോക്ക് വരില്ല..

വളരെയധികം അപകടകാരിയായ ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം. മനുഷ്യരുടെ മരണകാരണങ്ങളിൽ മൂന്നാം സ്ഥാനമാണ് ഇതിന് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഓരോവർഷവും ഏകദേശം 1.8 ദശലക്ഷം പേർക്ക് സ്ട്രോക്ക് വരുന്നു എന്നാണ് കണക്ക്. സ്ത്രീകളിലും ചെറുപ്പക്കാരിലും സ്ട്രോക്ക് കൂടിവരുന്നു എന്നും പഠനങ്ങളുണ്ട്. രോഗ ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതും ചികിത്സിക്കാൻ വൈകുന്നതും ആണ് സ്ട്രോക്കിന് പ്രധാനകാരണം. ഇതാണ് മരണത്തിലേക്ക് പലരെയും തള്ളിവിടുന്നത്.

ഇത്തരത്തിൽ സ്ട്രോക്ക് വരുന്നതിനുമുമ്പ് ശരീരം നമുക്ക് കാണിച്ചു തരുന്ന ലക്ഷണങ്ങളും ഇവ വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം എന്നുള്ളത് മാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇതിന് ആദ്യ ലക്ഷണമാണ് പെട്ടെന്ന് ശരീരത്തിലെ ഒരു വശത്ത് ഉണ്ടാകുന്ന തരിപ്പോ തളർച്ചയോ ഒക്കെ. രണ്ടാമതായി ശരീരം കോച്ചി പിടിക്കുന്ന അവസ്ഥ. ഒരാൾ പെണ്ണ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചിരിച്ചു കൊണ്ടിരിക്കുമ്പോഴോ മുഖം ഒരു വശത്തേക്ക് കോടി പോവുകയും കുറച്ചു സമയത്തിനുള്ളിൽ അത് ശരിയാവുകയും ചെയ്യുന്നു. ഇത്തരം അവസ്ഥ സ്ട്രോക്കിന്റെ പ്രധാന ലക്ഷണമാണ്.

അതുപോലെതന്നെ അതികഠിനമായ തലവേദന, കണ്ണിൽ ഇടയ്ക്കിടെയുണ്ടാകുന്ന ചുവപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട് ഇവയെല്ലാം ലക്ഷണങ്ങളാണ്. ഇവ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…