നല്ല വെളുത്ത് തുടുത്ത് തിളങ്ങുന്ന പാടുകളില്ലാത്ത ചര്‍മം എല്ലാവരുടേയും സ്വപ്നമാണ്. സൗന്ദര്യത്തിന് പ്രധാനപ്പെട്ട ഒന്നായി പലരും പറയുന്ന ഒന്നാണ് നിറം. നല്ല നിറത്തിനു വേണ്ടി വയറ്റില്‍ കുഞ്ഞുണ്ടാകുമ്പോള്‍ മുതല്‍ കുങ്കുമപ്പൂ മുതലായ വഴികള്‍ നാം പരീക്ഷിയ്ക്കുന്നത് ഈ നിറത്തോടുള്ള പ്രണയം കൊണ്ടു തന്നെയാണ്.
തിരക്കുപിടിച്ച ജീവിതസാഹചര്യത്തില്‍ ഇന്ന് പലര്‍ക്കും സ്വന്തം സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ സാധിക്കാതെ വരുന്നുവെന്നത് ഒരു പ്രശ്നം തന്നെയാണ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിദേശ നിര്‍മ്മിത ക്രീമുകള്‍ അടക്കമുള്ളവയുടെ പുറകേ ഓടുന്നവര്‍ പില്ക്കാലത്ത് അതിന്റെ അനന്തരഫലങ്ങളും അനുഭവിക്കുന്നുണ്ട് എന്നതാണ് വാസ്തവം. പലപ്പോഴും വെളുക്കാന്‍ തേക്കുന്നത് പാണ്ടാവാറാണ് പതിവ്. അതിന് കാരണം കൃത്രിമമായി തയ്യാറാക്കുന്ന ഫേസ്പാക്കുകളും മറ്റും വെളുക്കാനായി വാരി പൊത്തുന്നതാണ്.
എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് തികച്ചും പ്രകൃതിദത്തമായി ചർമത്തിന് ആവശ്യമായ നിറം വീണ്ടെടുക്കാൻ ചെയ്യാൻ കഴിയുന്ന ഒരു പൊടികൈയും ആയിട്ടാണ്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് കറ്റാർവാഴയുടെ ജെൽ ആണ്. ഒപ്പം കടലമാവും. ഇവരണ്ടും ചർമത്തിന് നിറം നൽകാൻ സഹായിക്കുന്നവയാണ്. ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ഫെയ്സ് പാക്കാണ് ഇന്ന് പറയുന്നത്. അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ.