ജീവിതകാലം മുഴുവൻ യുവത്വം നില നിർത്താൻ..

എത്ര പ്രായമായ ആൾക്കും ചെറുപ്പക്കാരുടെ ഇതുപോലെയുള്ള ബലം ലഭിക്കുന്ന ഒരു അസ്സൽ വീട്ടു വൈദ്യം ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. പ്രായമാകുംതോറും കണ്ടുവരുന്ന ഒരു അസുഖമാണ് ബലക്കുറവ്. ഇത്തരം ബലക്കുറവ് സംഭവിക്കുന്നതിന് പ്രധാന കാരണം പേശികൾക്ക് ഉണ്ടാകുന്ന ബലക്കുറവാണ്. പ്രായം കൂടുന്തോറും ശരീരത്തിന് നമ്മുടെ വേഗത്തിനൊപ്പം എത്താൻ കഴിയാതെ വരുന്നു. അത് സ്വാഭാവികമായും നമ്മുടെ വേഗത കുറയ്ക്കുന്നു. ഇത്തരത്തിലുണ്ടാകുന്ന ബലക്കുറവ് അകറ്റി ശരീരത്തിന് ആവശ്യമായ ബലം നൽകുന്നതിനുള്ള ടിപ്പ് ആണ് ഇത്.

ഇതിനായി ഇവിടെ എടുത്തിരിക്കുന്നത് 5 സാധനങ്ങളാണ്. ഇവ ഓരോന്നിനും പ്രത്യേക ഔഷധഗുണങ്ങൾ ആണ് ഉള്ളത്. ഇതിൽ ആദ്യത്തേത് ചെറുചന വിത്ത് ആണ്. ചെറുചന വിത്ത് ഉപയോഗിച്ച വെള്ളം കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കുന്നതിനും, ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ വരാതിരിക്കുന്നതിനും സഹായിക്കുന്നു. ചെറുചന വിത്തിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ശരീരത്തിന് ആവശ്യമായ ബലം നൽകുന്നു. രണ്ടാമതായി എടുത്തിരിക്കുന്നത് ഉണക്കമുന്തിരി ആണ്. ധാരാളം പ്രോട്ടീനും അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി കുതിർത്തു കഴിക്കുന്നത് ശരീരത്തിനെ എല്ലാത്തരം ഇൻഫെക്ഷനുകളിൽ നിന്നും സംരക്ഷിക്കുന്നു.

മൂന്നാമതായി എടുത്തിരിക്കുന്നത് കസ്കസ് ആണ്. ശരീരത്തിലെ ചൂടിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കസ്കസ്. അതുപോലെതന്നെ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് കസ്കസ് ഉപയോഗിച്ച വെള്ളം കുടിക്കുന്നത്. കിഡ്നി സ്റ്റോൺ ഇല്ലാതാക്കാനും കസ്കസ് സഹായിക്കുന്നു. നാലാമതായി എടുത്തിരിക്കുന്നത് ഉലുവ ആണ്. ഉലുവയുടെ ഔഷധഗുണങ്ങൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ. പിന്നീട് വേണ്ടത് കടല ആണ്. നമ്മൾ സാധാരണ കറിവയ്ക്കാൻ ആയി ഉപയോഗിക്കുന്ന കടല. ഇവയെല്ലാം ചേർത്ത് കുറച്ചു വെള്ളത്തിൽ കുതിർത്തുവയ്ക്കുക. പിറ്റേ ദിവസം ഈ വെള്ളമാണ് നമ്മൾ കുടിക്കേണ്ടത്. ഇത് സ്ഥിരമായി കുടിക്കുന്ന ഒരാൾക്ക് പിന്നീട് ബലക്ഷയം ഉണ്ടാവില്ല. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ…