എലി ശല്യം എന്നന്നേക്കുമായി ഇല്ലാതാക്കാം..

എലിശല്യം ഇല്ലാത്ത വീടുകൾ കുറവാണ്. വീടുകളിൽ എലിശല്യം ഉള്ളത് പല രോഗങ്ങളിലേക്കും വഴിതെളിയിക്കും. നമുക്കറിയാം എലി പരത്തുന്ന ധാരാളം രോഗങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ കൊച്ചുകുട്ടികൾ എല്ലാം ഉള്ളിടത്ത് എലി വരാതെ നോക്കുക എന്നതാണ് ഇതിന് പരിഹാരം. മഴക്കാലമായാൽ നമ്മളെ തേടിയെത്തുന്ന ഒന്നാണ് ജന്തുജന്യ രോഗങ്ങളും ജലജന്യരോഗങ്ങളും. ജന്തുജന്യരോഗങ്ങൾ പരത്തുന്നതിൽ കേമൻ മാരാണ് എലികൾ.

വീട്ടിൽ എലി ശല്യം അകറ്റാനായി പലവഴികളും പരീക്ഷിച്ചു മടുത്തു പോയവരാണ് നമ്മളിൽ പലരും. എന്നാൽ എളുപ്പത്തിൽ വളരെ എളുപ്പത്തിൽ വീട്ടിൽ എലിശല്യം ഉള്ളവർക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഒരു സൂത്രപ്പണിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. സാധാരണയായി വീടുകളിൽ എലിക്കെണി വെക്കുകയോ, എലി പശ വയ്ക്കുകയോ ഒക്കെയാണ് ചെയ്യാറ്. എന്നാൽ അതെല്ലാം മുഴുവനായും എലികളെ ഇല്ലാതാക്കുന്നതിനുള്ള വഴിയല്ല. ഇവ മൂലം താൽക്കാലിക പരിഹാരമേ ലഭിക്കാറുള്ളൂ.

എന്നാൽ ഇങ്ങനെ ചെയ്യുന്നതുമൂലം എലിശല്യം പൂർണമായും മാറാൻ സഹായിക്കും. അതിനായി കുറച്ചു പഞ്ഞിയെടുത്ത് ചെറിയ ബോളുകൾ ആക്കിയെടുക്കുക. ശേഷം ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡാ ചേർക്കുക. ശേഷം ഈ പഞ്ഞി ബേക്കിംഗ് സോഡയിൽ മുക്കി എലി വരാൻ സാധ്യതയുള്ള എല്ലായിടത്തും വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പിന്നീട് എലി ശല്യം ഉണ്ടാകില്ല. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ട് നോക്കൂ…