ഇത് കഴിച്ചാൽ ജീവിതത്തിൽ ഒന്നും നിങ്ങൾ മറക്കില്ല..

കൊച്ചുകുട്ടികളിൽ പ്രധാനമായും കണ്ടുവരുന്ന ഒന്നാണ് ഓർമ്മക്കുറവ്. എത്ര പഠിച്ചാലും തലയിൽ നിൽക്കുന്നില്ല എന്നൊക്കെ പറഞ്ഞു അമ്മമ്മാർ അവരെ കാര്യമായി തന്നെ വഴക്ക് പറയാറുണ്ട്. ചിലപ്പോൾ തല്ലാറും ഉണ്ട്. എന്നാൽ എത്ര തല്ലിയാലും വഴക്കു പറഞ്ഞാലും കുട്ടികളിലെ ഓർമ്മ കുറവാണ് അവർക്ക് പഠിച്ചതൊന്നും ഓർമയിൽ ഇല്ലാതിരിക്കാൻ പ്രധാന കാരണമാകുന്നത്. അത് തിരിച്ചറിഞ്ഞ് അതിനുവേണ്ട പോംവഴിയാണ് നമ്മൾ ചെയ്യേണ്ടത്. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇപ്പോൾ ഓർമ്മക്കുറവ് ഒരു കൂട്ടുകാരനെ പോലെ തന്നെ ഒപ്പം ചേർന്ന് നടക്കുന്നുണ്ട്. ഒരു സാധനം വെച്ചാൽ വെച്ചെടുത്ത് കാണില്ല എന്ന് പറഞ്ഞ് വീട്ടിൽ ബഹളം ഉണ്ടാക്കുമ്പോഴും എവിടെയാണ് വെച്ചത് എന്നുള്ളത് നമുക്ക് തന്നെ തിരിച്ചറിയാത്തതാണ് പ്രധാന കാരണം.

അത്തരത്തിൽ എല്ലാ ഓർമ്മ കുറവ് മാറി നമ്മുടെ ഓർമ്മശക്തി ബലപ്പെടുത്താൻ ആയി കുടിക്കാവുന്ന ഒരു സ്പെഷ്യൽ ഡ്രിങ്ക് ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മൾ പണ്ട് മുതൽ കേൾക്കുന്ന ഒന്നാണ് ഓർമയ്ക്കും ബുദ്ധിക്കും ബ്രഹ്മി കഴിക്കുന്നത് നല്ലതാണ് എന്നത്. അത് അക്ഷരാർത്ഥത്തിൽ സത്യവുമാണ്. ഇവിടെയും നമ്മൾ എടുത്തിരിക്കുന്നത് തന്നെയാണ്. ഇപ്പോൾ ബ്രഹ്മി പൊടിച്ചതും കടകളിൽ നിന്ന് ലഭ്യമാണ്. അതാണ് ഇവിടെ എടുത്തിരിക്കുന്നത്. ആദ്യം ഒരു ഗ്ലാസ് പാൽ നന്നായി വെട്ടി തിളപ്പിച്ചെടുക്കുക. അതിലേക്ക് ഒരു സ്പൂൺ ബ്രഹ്മി പൗഡർ ഇടുക. നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു സ്പൂൺ ബദാം പൊടിയും ചേർക്കുക. ഇവ രണ്ടും ചേർത്ത് ഈ പാൽ ആണ് നമ്മൾ ഓർമ്മ വയ്ക്കാൻ ആയി കുടിക്കുന്നത്. ഇവ രണ്ടും ഓർമശക്തി മെച്ചപ്പെടുത്തുന്നതിന് വളരെ സഹായിക്കുന്ന വസ്തുക്കളാണ്. ഇത് എങ്ങനെ എപ്പോഴാണ് കുടിക്കേണ്ടത് എന്നറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ…