യാത്രക്കിടെ യുവതി വിമാനം തുറന്നപ്പോൾ.. (വീഡിയോ)

യാത്രയ്ക്കിടയിൽ വിമാനത്തിനുള്ളിൽ ചൂട് കൂടിയതിനെ തുടർന്ന് യുവതി കാണിച്ച പ്രവർത്തിയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചൂട് സഹിക്കാൻ പറ്റാതായപ്പോൾ എമർജൻസി എക്സിറ്റ് വഴി ഈ യുവതി വിമാനത്തിന് പുറത്ത് ഇറങ്ങുകയായിരുന്നു. ശേഷം വിമാനത്തിന്റെ ചിറകിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അതേസമയം യുവതിയെ വിമാനത്തിനുള്ളിൽ നിന്ന് കണ്ട അവരുടെ കുട്ടികൾ ഇത് തങ്ങളുടെ അമ്മയാണെന്ന് വിളിച്ചു പറയുന്നതും കാണാം.

യുവതിയുടെ ഈ പ്രവർത്തി കണ്ട് ഉടൻ ഇടപെട്ട് വ്യോമസേന ഉദ്യോഗസ്ഥരും വിമാനത്തിലെ മറ്റ് അധികൃതരും എന്താണ് ഇങ്ങനെ ചെയ്തത് എന്ന് യുവതിയോട് ചോദിച്ചപ്പോൾ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലെന്നും വിമാനത്തിൽ സഹിക്കാൻ പറ്റാത്ത ചൂട് ആയതിനാൽ പുറത്തിറങ്ങി നടന്നതാണെന്നും യുവതി പറഞ്ഞു. എന്നാൽ യുവതിയുടെ ന്യായീകരണം ഒരു വിധത്തിലും അംഗീകരിക്കാൻ പറ്റാത്ത ആണെന്നും ഇതേതുടർന്ന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
യുവതിയെ ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസിന്റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതി കാണിച്ചത് ശുദ്ധ അസംബന്ധമാണെന്നും യുവതിയുടെ ഭാരം താങ്ങാനാവാതെ ചിറകിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് മൊത്തം യാത്രക്കാരെയാണ് ബാധിക്കുക എന്നുമുള്ള തരത്തിൽ നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ..