ഇത്രയും സ്നേഹം വളർത്തുമൃഗം വേറെ ഉണ്ടാവില്ല..

മനുഷ്യന് ഭക്ഷണം കൊടുക്കുന്നതിനേക്കാൾ നല്ലതാണ് നായക്ക് ഭക്ഷണം കൊടുക്കുന്നത് നന്ദി എങ്കിലും കാണിക്കും എന്നൊരു പഴമൊഴി നമ്മൾക്കറിയാം. അതെ കൊടുക്കുന്ന ഭക്ഷണത്തിന് സ്നേഹത്തിനും നന്ദിയും കൂറും ഉള്ള ഒരു മൃഗമാണ് വളർത്തുനായകൾ. തന്റെ യജമാനനോടുള്ള സ്നേഹം അവർ വീട് കാവലായും അവരോട് ഉള്ള സ്നേഹമായും എപ്പോഴും കാണിച്ചുകൊണ്ടിരിക്കും. അതുപോലെതന്നെയാണ് തെരുവുനായകളുടെ കാര്യവും. അവർക്ക് ഒരു നേരം ഭക്ഷണം കൊടുക്കുന്നവരെ പിന്നീട് എവിടെവച്ച് കണ്ടാലും സ്നേഹത്തോടെ വാലാട്ടി കൊണ്ട് അവർ പിറകെ ഓടുന്നതും നമ്മൾ നിരവധി കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഒരു തെരുവുനായ്ക്ക് ഭക്ഷണം കൊടുക്കുന്ന പോലീസുകാരുടെ വീഡിയോ ആണ് വയറലായി കൊണ്ടിരിക്കുന്നത്. പോലീസ് ജീപ്പിനുള്ളിൽ ഇരുന്നു കൊണ്ട് കൈയ്യിൽ വെച്ചു കൊണ്ട് ഒരു ബിസ്കറ്റ് നായക്ക് നേരെ നീട്ടുന്നതും ആ നായ അത് സ്നേഹത്തോടെ വാങ്ങി കഴിക്കുന്നതും വീഡിയോയിൽ കാണാം. കേരള പോലീസ് മാസ്സ് ആണെടാ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു നേരത്ത് ഭക്ഷണം ആർക്കായാലും കൊടുക്കുന്നത് ഒരു വലിയ പുണ്യപ്രവർത്തി തന്നെയാണ്. ഭക്ഷണശേഷം ഇതെ നായ പോലീസുകാരന്റെ കയ്യിൽ തൂങ്ങി കളിക്കുന്നതും വീഡിയോയിൽ കാണാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ….