എല്ലാ വീടുകളിലെയും വിളിക്കാതെ വന്ന ശല്യം ചെയ്യുന്ന സ്ഥിരം അതിഥികളാണ് പാറ്റയും പല്ലിയുമൊക്കെ. എല്ലാ വീടുകളിലും ഇവർ സ്ഥിരം ശല്യക്കാരൻ ആണ്. നമ്മൾ കഴുകിവെച്ച പാത്രങ്ങളിലും മൂടിവെക്കാൻ മറന്നുപോയ ഭക്ഷണസാധനങ്ങളും എല്ലാം ഇവർ കയറി ഇറങ്ങി നശിപ്പിക്കും. പാത്രങ്ങളിലും മറ്റും പല്ലികാട്ടം കണ്ടാൽ പിന്നെ അതിൽ ഭക്ഷണം കഴിക്കാൻ പോലും നമുക്ക് തോന്നില്ല. എത്ര കഴുകിയാലും. ഇത്തരത്തിൽ പാറ്റയും പല്ലിയും ഒക്കെ വരുത്തി വയ്ക്കുന്ന പ്രശ്നങ്ങൾ ചില്ലറയൊന്നുമല്ല. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഇത്തരത്തിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്ന ഒരു വീഡിയോയും ആയിട്ടാണ്. ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്തു നോക്കൂ നിങ്ങളുടെ വീട്ടിൽ പാറ്റയും പല്ലിയും ഇനി വരത്തില്ല.
അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് കറുകപ്പട്ടയുടെ ഇലയാണ്. ഈ ഇല നന്നായി ഉണക്കി പൊടിച്ചെടുക്കുക. ശേഷം ഈ പൊടിയാണ് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി ഒരു സ്പ്രൈ ബോട്ടിലിൽ ആക്കി ചുമരുകളിലും പാറ്റയും പല്ലിയും വരാൻ സാധ്യതയുള്ള എല്ലായിടത്തും തളിച്ചു കൊടുക്കുക. ഇതിന്റെ ഗന്ധം മൂലം ഇവ ആ പരിസരത്തേക്ക് കടക്കുകയില്ല. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കണ്ട് നോക്കൂ.