മുടി കൊഴിച്ചിൽ നിർത്താനായി ഒരു കിടിലൻ എണ്ണ..

മുടികൊഴിച്ചിൽ, മുടിക്ക് ഒട്ടും വളർച്ചയില്ല, ആകെ പൊട്ടി പോകുന്നു എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. മുടി വളരാനുള്ള മാർഗങ്ങൾ പരീക്ഷിക്കുമ്പോൾ മുടി കൊഴിഞ്ഞു പോകുന്നു എന്ന് പരാതി പറയുന്നവരും ഉണ്ട്. എന്നാൽ മുടികൊഴിച്ചിലകറ്റി മുടിയെ സംരക്ഷിക്കുന്ന ഒരു എണ്ണ എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്.

അതിനായി സാധാരണ എണ്ണകാച്ചുന്നത് പോലെ ഒരുപാട് വസ്തുക്കളൊന്നും ഇവിടെ എടുക്കുന്നില്ല. വെറും മൂന്ന് ചേരുവകൾ മാത്രം ചേർത്താണ് നമ്മളീ എണ്ണ ഉണ്ടാക്കുന്നത്. അതിനായി ശുദ്ധമായ വെളിച്ചെണ്ണ എടുക്കുക. അതിലേക്ക് ചെമ്പരത്തിയില ഇട്ടുകൊടുക്കുക. ചെമ്പരത്തിപൂവ് പൊടിച്ചതും ചേർക്കുക. അല്പം ഉലുവയും ചേർക്കുക. ഇവ മൂന്നും കൂടി നന്നായി തിളപ്പിച്ച് എടുത്ത് ശേഷം അരിച്ച് എടുത്താണ് തലയിൽ പുരട്ടേണ്ടത്.ഈ എണ്ണപുരട്ടി കഴിഞ്ഞാൽ സോപ്പ് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് സ്ഥിരമായി തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിൽ മുടിയുടെ സകല പ്രശ്നങ്ങളും അകറ്റുന്നതിനും സഹായിക്കുന്നു. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

English Summary:- Easy wat to prevent hair lose