ഇനി എല്ലാവർക്കും സ്മാർട്ട് റേഷൻ കാർഡ്..

ഇനി മുതൽ റേഷൻ കാർഡുകൾ സ്മാർട്ട് ആവുന്നു.പഴയ രീതിയിലുള്ള റേഷൻ കാർഡുകൾ മാറ്റി പുതിയ കാർഡുകൾ കൊടുക്കുകയാണ്.ബുക്ക്‌ലെറ്റുകളുടെ രൂപത്തിലുള്ള റേഷൻ കാർഡുകൾ എടിഎം കാർഡിന്റെ വലുപ്പത്തിലേക്ക് മാറ്റി ‘സ്മാർട്ട്’ ആക്കും.കാർഡിന്റെ മുൻവശത്ത് ഉടമയുടെ ഫോട്ടോ, ബാർകോഡ്, ക്യുആർ കോഡ് എന്നിവ കാണിക്കും, മറുവശത്ത് മാസവരുമാനം, റേഷൻ കടയുടെ നമ്പർ, വീടിന് വൈദ്യുതി കണക്ഷനുണ്ടോ, എൽപിജി ഗ്യാസ് കണക്ഷൻ തുടങ്ങിയ വിവരങ്ങളുണ്ടാകും.ഇത് തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാം. നവംബർ ഒന്നു മുതൽ ആദ്യഘട്ട വിതരണം നടക്കും.

ഇപ്പോഴുള്ള രീതിയിൽ നിന്ന് റേഷൻ കടകളെ മാറ്റുകയാണ് ലക്ഷ്യം.റേഷൻ കാർഡുകൾ സ്മാർട്ടാകുക എന്നതാണ് ഇതിലൂടെയുള്ള ലക്ഷ്യം അതോടൊപ്പം റേഷൻ വിതരണവും സ്മാർട്ടാകുക.റേഷൻ കടകളിൽ ഇ-പോസ് മെഷീനോടൊപ്പം ക്യുആർ കോഡ് സ്‌കാനറും സ്ഥാപിക്കും. QR കോഡ് സ്കാൻ ചെയ്യുമ്പോൾ ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ സ്ക്രീനിൽ ദൃശ്യമാകും. റേഷൻ സാധനങ്ങൾ വാങ്ങുമ്പോൾ ഗുണഭോക്താവിന് മൊബൈൽ ഫോണിൽ വിവരം ലഭിക്കും.25 രൂപ കൊടുത്ത് താലൂക്ക് ഓഫീസിൽ നിന്നും നിങ്ങൾക്ക് അപേക്ഷിച്ചു വാങ്ങിക്കാൻ പറ്റുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.