പച്ച മീൻ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ചോറിന്റെ കൂടെ ഉണക്കമീൻ കൂട്ടി കഴിക്കുക എന്നുള്ളത്. ഉണക്കമീൻ ഉണ്ടെങ്കിൽ പിന്നെ ചോറിന് മറ്റ് കറികൾ ഒന്നും തന്നെ നമുക്ക് വേണ്ട. എന്നാൽ സ്ഥിരമായി ഉണക്കമീൻ കഴിക്കുന്നത് അത്ര നല്ലതൊന്നുമല്ല. ദിവസേന ഉണക്കമീൻ കഴിക്കരുത് എന്ന് പഠനങ്ങൾ പറയുന്നു. അതിന് പ്രധാന കാരണം മീൻ ഉണkkin എടുക്കുന്നതിനായി ചേർക്കുന്ന പലതരം കെമിക്കലുകൾ ആണ്. പലരുടെയും വിചാരം നല്ല ശുദ്ധമായ പച്ച മീൻ ഉണക്കിയെടുത്ത് ആണ് ഉണക്കമീൻ ഉണ്ടാക്കുന്നത് എന്നാണ്. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് അത് അല്ല.
പലപ്പോഴും കേടായ മീനാണ് ഉണക്കമീന് ആയി എടുക്കാറുള്ളത്. അതുകൊണ്ടുതന്നെ വാങ്ങി ഉപയോഗിക്കുന്നതിനു മുമ്പ് ശുദ്ധമായതാണോ അത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അങ്ങനെ ഉറപ്പു വരുത്തി കഴിക്കുന്നത് ആയിരിക്കും ഏറ്റവും ഉത്തമം. അത് പോലെ തന്നെ ഉണക്കമീനിൽ ഉപ്പിന്റെ അംശം കൂടുതലായിരിക്കും. അത് സ്ഥിരമായി കഴിക്കുന്നത് പ്രഷർ ലെവൽ കൂടുന്നതിന് ഇടവരുത്തും. ഇത്തരത്തിൽ ഇനിയുമുണ്ട് ഒട്ടേറെ ദോഷഫലങ്ങൾ. അവ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ….