കാലാവസ്ഥ മാറുമ്പോള്‍ നമ്മെ തേടിവരുന്ന ചില അസുഖങ്ങളില്‍ പ്രധാനികളാണ് പനി, ചുമ, തുമ്മല്‍, ജലദോഷം, എന്നിവ. ചിലർക്ക് ഇത് കൂടെപ്പിറപ്പിനെ പോലെ എല്ലാകാലത്തും കൂടെ ഉണ്ടാകും. പലരും പല വഴികളും നോക്കിയിട്ടും കഫക്കെട്ട് പോലുള്ള അസുഖങ്ങൾ മാറാൻ വളരെയധികം പ്രയാസപ്പെടുന്നത് കാണാം.
പലരും ഇത്തരത്തിലുള്ള അസുഖങ്ങൾ വരുമ്പോൾ പ്രധാനമായും ചെയ്യുന്നത് ചുക്കുകാപ്പി വെച്ച് കുടിക്കുകയാണ്. എന്നാൽ ചുക്ക് കാപ്പി കുടിക്കുമ്പോൾ പലർക്കും അത് അസുഖം കുറയാറില്ല. താൽക്കാലിക ആശ്വാസം മാത്രം ആണ് ലഭിക്കാറ്. എന്നാൽ ഇതിൽ നിന്ന് പൂർണ്ണമായ ആശ്വാസം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇന്ന് പരിചയപ്പെടുത്തുന്നത് എത്ര വലിയ കഫംക്കെട്ടും വേഗം വിട്ട് മാറാൻ കുടിക്കാൻ കഴിയുന്ന ഒറ്റമൂലി ആണ്.
അതിനാൽ ഇവിടെ എടുത്തിരിക്കുന്നത് ചെറിയ ഉള്ളി, വലിയ ജീരകം, ഇഞ്ചി, തുളസിയില എന്നിവയാണ്. ഇവ എല്ലാം നന്നായി നന്നായി ചതച്ച് ഒന്നര ഗ്ലാസ് വെള്ളത്തിൽ നന്നായി വെട്ടി തിളപ്പിക്കുക. ശേഷം ഈ വെള്ളം ആണ് ചൂട് അറിയതിന് ശേഷം കുടിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നതുമൂലം കഫക്കെട്ട് പെട്ടന്ന് മാറും. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ….