പനംകുല പോലെ മുടി വളരാൻ.. ഇങ്ങനെ ചെയ്താൽ മതി

എത്ര കൊഴിഞ്ഞ മുടിയും തഴച്ചു വളരാൻ ചെയ്യാവുന്ന ഒരു ഒറ്റമൂലിയായിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. നമുക്കറിയാം പണ്ടുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട് മുടി കാടി വെള്ളം കൊണ്ട് കഴുകിയാൽ വളരുമെന്ന്. കാടിവെള്ളം എന്നുള്ളത് അരി കഴുകി എടുക്കുന്ന വെള്ളത്തെ പറയുന്നതാണ്. ഇത് എങ്ങനെയാണ് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.

അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് മട്ട അരി ആണ്. കുറച്ചു മട്ട അരി കുറച്ച് വെള്ളത്തിൽ ഇട്ടുവയ്ക്കുക. കുറച്ചുനേരം കഴിഞ്ഞ് ഇതേ വെള്ളത്തിൽ കുറച്ചു സബോള കൂടി ചേർത്ത് വീണ്ടും കുറച്ചുനേരം കുതിരാൻ വെക്കുക. അരിയുടെയും സബോളയും സത്ത് നന്നായി വെള്ളത്തിൽ ഇറങ്ങിയതിനു ശേഷം ആ വെള്ളം കുറച്ച് ചൂടു വെള്ളത്തിലേക്ക് ഒഴിച്ച് നന്നായി തിളപ്പിച്ചെടുക്കുക. ശേഷം ഈ വെള്ളമാണ് ചൂടാറിയതിനു ശേഷം തല കഴുകാനായി ഉപയോഗിക്കുന്നത്. ഇങ്ങനെ ഈ വെള്ളം ഉപയോഗിച്ച് ആഴ്ചയിൽ രണ്ടു ദിവസം തല കഴുകുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. മുടിയുടെ എല്ലാ പ്രശ്നങ്ങളും അകറ്റി മുടി നല്ല രീതിയിൽ വളരാനായി ഇത് സഹായിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ട് നോക്കൂ…