സിങ്കിലെ ബ്ലോക്ക് മാറ്റാൻ ഇനി ഇങ്ങനെ ചെയ്താൽ മതി

വീട്ടിമ്മമാരുടെ എപ്പോഴും പരിഹാരം കാണാൻ കഴിയാതെ വീർപ്പു മുട്ടുന്ന ഒരു പ്രശ്നം ആണ് സിങ്കിൽ വെള്ളം കെട്ടി നിൽക്കുന്നത്. ഭക്ഷണഅവഷിഷ്ടങ്ങൾ അടിഞ്ഞു കൂടിയാണ് ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടാകുന്നത്. ഇതേ പ്രശ്നം
ബാത്ത്റൂമിലും ടോയ്‌ലറ്റിലും ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന എല്ലാതരം ബ്ലോക്കുകളും എളുപ്പം പരിഹരിക്കാൻ കഴിയുന്ന ഒരു ടിപ്പാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇത് മൂലം വീട്ടമ്മമ്മാരുടെ ഏറെനാളത്തെ തലവേദനയാണ് പരിഹരിക്കപ്പെടുന്നത്.

അതിനായി ഇവിടെ അടുത്തിരിക്കുന്നത് കുറച്ച് ഉപ്പും സോപ്പ് പൊടിയും ആണ്. ഇത് രണ്ടും ഉപയോഗിച്ച് ആണ് ഇത്തരത്തിൽ കെട്ടി കിടക്കുന്ന എല്ലാ ബ്ലോക്കുകളും കളയുന്നത്. അതിനായി ആദ്യം വാഷിങ് സിങ്കിലേക്ക് അരക്കപ്പ് സോപ്പ് പൊടി ഇടുക. അതിലേക്ക് അതെ അളവിൽ ഉപ്പും ഇട്ട് ശക്തിയായി നല്ല തിളച്ച ചൂട് വെള്ളം ഒഴിച്ച് കൊടുക്കുക. ശേഷം അതിലേക്ക് പെട്ടെന്ന് തണുത്തവെള്ളം ഒഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ തോപ്പുംപടി യും ഉപ്പും ഇതിലേക്കിട്ട് ശേഷം ഒരു മണിക്കൂറോളം അത് പിന്നെ ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ഒരുവിധം ബ്ലോക്കുകൾ എല്ലാം തീർക്കാൻ സഹായിക്കും. ഇതേ മെത്തേഡ് ബാത്റൂമിലും പ്രയോഗിക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ….