കഫക്കെട്ട് മാറാൻ കോഴിമുട്ട മാത്രം മതി…

ചുമ കഫക്കെട്ട് നീരുവീഴ്ച പോലുള്ള മഴക്കാല രോഗങ്ങളിൽ ഏറ്റവും വില്ലൻ കഫക്കെട്ട് ആണ്. കഫക്കെട്ട് ഒന്ന് കഴിഞ്ഞ ഒരാൾക്ക് തൊണ്ടയിൽ എന്തോ അരിക്കുന്നത് പോലെയും എപ്പോഴും തൊണ്ടകാറൽ എന്നത് പോലെയും എല്ലാം തോന്നി കൊണ്ടിരിക്കും. തൊണ്ടയ്ക്ക് എപ്പോഴും അസ്വസ്ഥത നൽകുന്ന ഒന്നാണ് കഫക്കെട്ട്. ഇത് എന്നെങ്കിലും ആന്റിബയോട്ടിക്കും മറ്റും കഴിച്ച് മാറ്റിയില്ലെങ്കിൽ വളരെയധികം അസ്വസ്ഥതയാണ്. എന്നാൽ പലപ്പോഴും അത്തരം മരുന്നുകൾ നമുക്ക് ഗുണം ചെയ്യാറില്ല. കഫക്കെട്ടും ചുമയും മാറാനായി പലപ്പോഴും നമ്മൾ വീട്ടുവൈദ്യങ്ങൾ ആണ് ഉപയോഗിക്കാറ്. ഇത്തരത്തിൽ കഫക്കെട്ടിനെ എളുപ്പം അകറ്റാനായി ഒരു മരുന്നും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഒരു കോഴിമുട്ട ആണ്. കോഴിമുട്ടയുടെ കൂടെ ചേർക്കാവുന്ന കുറച്ചു വസ്തുക്കളും കൂടിയാണ് പറയുന്നത്. ഇവയെല്ലാം ചേർത്ത് ഈ കോഴിമുട്ട അതിരാവിലെ കഴിക്കുന്നത് കഫക്കെട്ട് പോകാൻ നല്ലതാണ്. അതിനായി ആദ്യം ഈ മുട്ടയിലേക്ക് വീട്ടിൽ തന്നെ പൊടിച്ചെടുത്ത മഞ്ഞപ്പൊടി ചേർക്കുക. വീട്ടിൽ പൊടിച്ചെടുത്ത ശുദ്ധമായ മഞ്ഞപ്പൊടി ഇല്ലെങ്കിൽ മറ്റു മഞ്ഞപ്പൊടി ചേർക്കാതിരിക്കുക. അതിലേക്ക് അല്പം കുരുമുളകു പൊടി ചേർക്കുക. അല്പം ജീരകം പൊടിച്ചതും ചുക്കിന്റെ പൊടിയും ഉണ്ടെങ്കിൽ ചേർക്കുക. ചുക്കിന്റ പൊടി ഇല്ലെങ്കിൽ പകരം അൽപം ഇഞ്ചി ചതച്ച് അതിന്റെ നീര് ചേർത്താലും മതി. ഇവയെല്ലാം ചേർത്ത് മിക്സ് ആക്കി ആണ് ഈ മുട്ട വേവിച്ചു കഴിക്കേണ്ടത്. പാതി വേവിൽ കഴിക്കുന്നത് കുറച്ചുകൂടി ഉത്തമമാണ്. ഒരല്പം ചവർപ്പ് ഉണ്ടാവുമെങ്കിലും ഇത് അസുഖം മാറാൻ വളരെ നല്ലതാണ്. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…