കാണുമ്പോൾ മറ്റുള്ളവരിൽ അസ്വസ്ഥതയും അറപ്പുമുളവാക്കുന്ന ഒന്നാണ് അരിമ്പാറ. ശരീരത്തിലെ പലഭാഗങ്ങളിലായി മുളച്ചുവരുന്ന ഇവ ഒരു വലിയ തലവേദന തന്നെയാണ്. പലരുടെ ശരീരത്തിലും പല വലിപ്പത്തിലാണ് അരിമ്പാറ കാണപ്പെടുന്നത്. ഇത് വേരോടെ പിഴുതെറിയുന്ന എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ചെറിയ രീതിയിലുള്ള അരിമ്പാറകൾ വെറുതെ നമുക്ക് ഞെരിച്ചു കളയാം എങ്കിലും വലിയ അരിമ്പാറകൾ കളയുക എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇന്ന് നമ്മൾ വന്നിരിക്കുന്നത് ഇത്തരത്തിൽ അരിമ്പാറ എങ്ങിനെ എളുപ്പം ഇല്ലാതാക്കാം എന്നുള്ളതിനെ കുറിച്ച് പറയാനാണ്.
അതിനായി നമ്മൾ ഇവിടെ ഒരു ക്രീം ഉണ്ടാക്കുകയാണ്. അതിനുവേണ്ടി ഇവിടെ എടുത്തിരിക്കുന്നത് അല്പം പേസ്റ്റ് ആണ്. അതിലേക്ക് അല്പം ബേക്കിംഗ് സോഡയും കുറച്ച് കാസ്ട്രോ ഓയിലും ചേർക്കുക. ശേഷം ഇത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിക്സ് അല്പം പഞ്ഞിയിൽ ആക്കി അരിമ്പാറ ഉള്ളിടത്ത് വച്ച് കൊടുക്കുക. പഞ്ഞിയോട് ചേർത്ത് ഈ അരിമ്പാറ ഒരു സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിച്ചു വയ്ക്കുക. ഇങ്ങനെ രാത്രിയിൽ ചെയ്തു കഴിഞ്ഞ് രാവിലെ ഇത് തുറക്കാം. ഇങ്ങനെ തുടർച്ചയായി രണ്ടു മൂന്നു ദിവസം ചെയ്തുനോക്കൂ അരിമ്പാറ അടർന്നു പോകുന്നത് നേരിൽ കാണാം. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….