നമ്മൾ നമ്മുടെ ശരീരത്തോട് ചെയ്യുന്ന ഒരു വലിയ തെറ്റ്, ഇനി ആരും ഇങ്ങനെ ചെയ്യരുത്

മലയാളത്തിലെ സൂപ്പർതാരമായി തിളങ്ങി നിൽക്കുന്നതിനിടയിലാണ് തന്റെതായ നിലപാടിൽ ഉറച്ചുനിന്ന് വിവാദപരമായ പരാമർശങ്ങളിലൂടെ സൈബർആക്രമണങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുന്ന ഒരു നടിയാണ് പാർവതി തിരുവോത്ത്. അഭിനയമികവിൽ തിളങ്ങി നിൽക്കുമ്പോഴും പല അവസരങ്ങളും നഷ്ടപ്പെടുന്നതിന് ഇത്തരം തുറന്നുപറച്ചിലുകൾ ഇടയാക്കിയിട്ടുണ്ട്. അത്തരത്തിൽ പാർവ്വതിയെ വെള്ളം കുടിപ്പിച്ച ഒരു പരാമർശം ആയിരുന്നു കസബ എന്ന മമ്മൂട്ടി ചിത്രത്തിൽ ഉണ്ടായിരുന്ന സ്ത്രീ വിരുദ്ധത തുറന്നു പറഞ്ഞത്. പറഞ്ഞ പാർവതിക്കും കേട്ട നമുക്ക് അറിയാം അത് ആ സിനിമയെ കുറിച്ച് മാത്രമാണ് പറഞ്ഞത് എന്ന്. എന്നാൽ എന്തിനെയും വിമർശനത്തോടെ മാത്രം കാണുന്ന വെട്ടികിളി കൂട്ടങ്ങൾ അത് പാർവതി മമ്മൂട്ടിക്ക് എതിരെ നടത്തിയ പരാമർശം ആയി ഏറ്റെടുക്കുകയും തുടർന്ന് പാർവതി ക്കെതിരെ വളരെ മോശമായ രീതിയിൽ സൈബർ ആക്രമണം നടത്തുകയും ചെയ്തു. ഇപ്പോൾ മമ്മൂട്ടിയോടൊപ്പം തന്റെ പുതിയ ചിത്രമായ പുഴ റിലീസിന് ഒരുങ്ങുമ്പോൾ അതേക്കുറിച്ച് പങ്കുവയ്ക്കുകയാണ് പാർവതി.

തനിക്കും മമ്മൂക്കയ്ക്കും ഇടയിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും സംഭവം നടന്ന സമയത്ത് സിനിമയെ കുറിച്ചുള്ള പരാമർശം ആണ് അതൊന്നും വ്യക്തിപരമായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല എന്നും ഞാൻ മമ്മൂക്കയോട് പറഞ്ഞിരുന്നു. അപ്പോൾ അത് എനിക്ക് മനസ്സിലായി എന്നും താൻ റിലാക്സ് ചെയ്യൂ കൂടുതലായി ഒന്നും ചിന്തിക്കേണ്ട എന്നാണ് മമ്മൂക്ക എന്നോട് പറഞ്ഞത്. പക്ഷേ എന്റെ പ്രസ്താവന കൊണ്ട് ഒരുപാട് പേർക്ക് മാറ്റം ഉണ്ടായി എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോൾ ഏതൊരാളും പുതിയതായി സിനിമ എഴുതുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ നന്നായി ശ്രദ്ധിക്കുന്നുണ്ട്. അത്തരത്തിലൊരു മാറ്റത്തിന് വഴി തെളിക്കാൻ എനിക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നാണ് പാർവതി പറയുന്നത്. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ…..

Leave a Reply

Your email address will not be published.