നരച്ച മുടി കറുക്കാന്‍ ഒരു വീട്ട് വൈദ്യമായിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. മുടി നരയ്ക്കുന്നത് ഇപ്പോള്‍ പ്രായഭേദമില്ലാതെ പലരേയും അലട്ടുന്ന പ്രശ്നമാണ്. ചെറുപ്പക്കാരില്‍ മുതല്‍ ചിലപ്പോള്‍ കുട്ടികള്‍ക്കു വരെ ഇപ്പോൾ മുടി നരയ്ക്കുന്നത് കാണാൻ കഴിയും. മുടി നര ഒഴിവാക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. നമ്മുടെ അടുക്കളയില്‍ത്തന്നെ കണ്ടെത്താന്‍ സാധിയ്ക്കുന്നവ. ഇത്തരം ചില വീട്ടുവൈദ്യങ്ങളെ കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. അത്തരത്തില്‍ ഒരു വീട്ട് വൈദ്യമാണ് ഇന്ന് നിങ്ങള്‍ക്കായി പങ്കുവെയ്ക്കുന്നത്.
അതിനായി ഇവിടെ എടുത്തിരിക്കുന്നത് കരിഞ്ചീരകവും നെല്ലിക്കാപൊടിയും കറ്റാർവാഴ ചെല്ലും ആണ്. കരിഞ്ചീരകം നന്നായി പൊടിച്ച് അതിലേക്ക് നെല്ലിക്കാ പൊടിയും കറ്റാർ വാഴ ജെല്ലും, ചെറുനാരങ്ങ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുടിയിഴയിൽ തേച്ച് പിടിപ്പിക്കുക. ഇത് മുടിയുടെ സ്വാഭാവിക കറുപ്പുനിറം വീണ്ടെടുക്കാൻ സഹായിക്കുന്നു.
പലതരം ഡെയ് ഉപയോഗിച്ച് മുടികൊഴിച്ചിലിനും അകാലനരക്കും വഴി തെളിയിക്കുന്നതിനേക്കാൾ നല്ലത് ഇത്തരം പ്രകൃതിദത്തമായ വഴിയിലൂടെ മുടിയെ സംരക്ഷിക്കുന്നതാണ്. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും ദിവസത്തിൽ എത്ര തവണ ഉപയോഗിക്കണമെന്നും അറിയാനായി ഈ വീഡിയോ മുഴുവൻ ഒന്ന് കണ്ടു നോക്കൂ….