ഭക്ഷണം കഴിക്കാൻ സുഹൃത്തിന്റെ കൈയായി മാറിയ കൂട്ടുകാരൻ..

സൗഹൃദത്തിന് അതിരുകൾ ഇല്ലെന്നുതന്നെ പറയാം. നമ്മളെ സുഹൃത്തുക്കളോളം മനസ്സിലാക്കാനും വിഷമങ്ങളിൽ കൂടെ നിൽക്കാനും മറ്റൊരാൾ വേറെ ഉണ്ടാകില്ല. എല്ലാ കാലഘട്ടങ്ങളിലും സൗഹൃദങ്ങൾക്ക് അതിന്റെ തായ സ്ഥാനമുണ്ട്. തന്റെ സുഹൃത്തിന് ഒരു പ്രശ്നം വന്നാൽ ഏതറ്റംവരെയും പോകാനും കൂടെ കൈപിടിച്ച് ഒപ്പം നിൽക്കാനും കഴിവുള്ള ഒരു സുഹൃത്ത് എങ്കിലും ഇല്ലെങ്കിൽ അത്തരം ഒരു ജീവിതത്തിന് അർത്ഥമുണ്ടോ എന്ന് പോലും അറിയില്ല.

അത്തരത്തിൽ കണ്ടു നിൽക്കുന്നവരുടെ എല്ലാം അസൂയ ഏറ്റുവാങ്ങുന്ന ഒരു സൗഹൃദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതുപോലൊരു സുഹൃത്തിനെ നമുക്ക് ലഭിച്ചില്ലല്ലോ എന്ന് തോന്നിപ്പോകും അയാളുടെ പ്രവർത്തി കണ്ടാൽ.

തന്റെ വലതു കൈക്ക് പരിക്ക് പറ്റിയത് മൂലം പ്ലാസ്റ്റ് ഇട്ടിരിക്കുന്ന സുഹൃത്തിന് ഭക്ഷണം വാരി കൊടുക്കുന്ന ഒരു യുവാവിനെയും അവൻ വാരി കൊടുക്കുന്ന ഭക്ഷണം വളരെ സ്നേഹത്തോടെ ആസ്വദിച്ചു കഴിക്കുന്ന സുഹൃത്തിനെയും വീഡിയോയിൽ കാണാം. എന്തായാലും വീഡിയോ ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞു. സുഹൃത്ത് ബന്ധങ്ങൾക്ക് അപ്പുറം മറ്റൊന്നും ഇല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ വീഡിയോ… കൂടുതൽ അറിയാനായി ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.