എല്ലാവരുടെയും ചെവിയിലും കാണപ്പെടുന്ന മെഴുക് പോലുള്ള ഒരു ദ്രവകം ആണ് സെറുമെൻ അല്ലെങ്കിൽ ചെപ്പിക്കാട്ടം എന്നിങ്ങനെ മലയാളത്തിൽ പറയും. ഇത് കൂടുതൽ നമ്മുടെ ചെവിയിൽ അടിഞ്ഞുകൂടുന്നത് മൂലം ചിലപ്പോൾ നമ്മളുടെ കേൾവിയെ കാര്യമായി കുറച്ചേക്കാം. നമ്മൾ കേൾക്കുന്ന ശബ്ദത്തെ ഇത് ഉള്ളിലേക്ക് കടത്താതെ തടഞ്ഞു നിർത്തുന്നതിനു കാരണമാകും. അതുകൊണ്ടുതന്നെ വളരെയധികം ചെവിയിൽ അടിഞ്ഞുകൂടുതന്നത് ഒഴിവാക്കേണ്ടതുണ്ട്. എന്നാൽ ഇത് കൂടുതെൽ ആയി ഒഴിവാക്കാനോ പാടുള്ളതല്ല അതും നമ്മുടെ ചെവിയുടെ സംരക്ഷണത്തിന് കാര്യമായി ബാധിക്കും. പുറത്തുനിന്നും ചെറിയ പ്രാണികളും മറ്റും ചെവിയുടെ അകത്തു കയറാതിരിക്കാനും ഇത് ചെവിയുടെ നേർത്ത പാടപോലെ ഉള്ള ഡയഫ്രത്തെയും എല്ലാം സംരക്ഷിക്കുന്നതിനും സഹായകരമാണ്.
ഇത്തരത്തിൽ കൂടുതെൽ ആയി അടിഞ്ഞു കൂടുന്ന ഈ വാക്സ് പുറത്തു കളയുന്നതിനായി നമ്മൾ പൊതുവെ ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇയർ ബഡ്സുകൾ. പണ്ടുകാലത് കോഴി, പ്രാവ് പോലുള്ള പക്ഷികളുടെ തൂവലുകൾ ആയിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബഡ്സിലേക്ക് എല്ലാവരും മാറി. എന്നാൽ ഇത്തരത്തിൽ ഉള്ള ബഡ്സിന്റെ ഉപയോഗം നിങ്ങളുടെ കേൾവി ശക്തി ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ഇല്ലെങ്കിൽ ബഡ്സിന്റെ ഉപയോഗ കേൾവിശക്തി ഇല്ലാതാക്കുന്നത് എങ്ങനെ ആണ് എന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.