നമ്മളിൽ പലർക്കും വന്നിട്ടുള്ളതും വരാൻ സാധ്യത ഉള്ളതും ആയ ഒരു അസുഖം ആണ് സോറിയാസിസ്, നമ്മളുടെ ശരീരത്തി ഉണ്ടാവുന്ന ഒരു തരാം അസുഖം ആണ് ഇത് , സോറിയാസിസ് പൂർണ്ണമായും ഭേദമാക്കി എന്ന അവകാശവാദത്തോടെ, ഒരു ചികിത്സനു വേണ്ടി പ്രചരണം ഈയടുത്തയിടയും സോഷ്യൽ മീഡിയയിൽകാണാൻ കഴിഞ്ഞിരുന്നു, തെളിവായി ചികിത്സയ്ക്ക് മുൻപും ശേഷവും ഉള്ള ഫോട്ടോകൾ കൂടെ കൊടുത്തിരുന്നു. ലൈംഗിക പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾകഴിഞ്ഞാൽ ഏറ്റവും കൂടുതൽ അശാസ്ത്രീയ ചികിത്സകൾ വാഗ്ദാനം ചെയ്തു പരസ്യം ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് ത്വക് രോഗമായ സോറിയാസിസ്.ആവർത്തന സ്വഭാവമുള്ള രോഗങ്ങളിൽ ഒന്നാണ് സോറിയാസിസ്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഈ രോഗം കണ്ടുവരുന്നു. തലയുൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും കട്ടിയുള്ള ശൽക്കങ്ങൾ രൂപപ്പെടുന്നതാണ് രോഗത്തിന്റെ മുഖ്യലക്ഷണം.
സോറിയാസിസ് രോഗത്തിന്റെ തീവ്രത ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുമെന്ന് മാത്രമല്ല, ഒരേ വ്യക്തിയിൽത്തന്നെ പലകാലങ്ങളിൽ രോഗതീവ്രത കൂടുകയും കുറയുകയും ചെയ്യാം. ഒരിക്കൽ രോഗം വന്നാൽ കുറേക്കാലത്തേക്ക് നിലനിൽക്കുകയും പിന്നീട് തീർത്തും ഇല്ലാതാവുകയും അനുകൂല സാഹചര്യങ്ങളിൽ വീണ്ടും ചിലരിൽ രോഗം വരികയും ചെയ്യാറുണ്ട്. എങ്കിലും ഔഷധങ്ങൾക്കൊപ്പം ജീവിത ശൈലി ക്രമീകരിക്കുന്നതിലൂടേയും സോറിയാസിസ് ഫലപ്രദമായി നിയന്ത്രിക്കാനാവും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,