കൊളസ്ട്രോൾ കുറയ്ക്കാൻ എളുപ്പവഴി.

കൊളസ്ട്രോൾ തീർച്ചയായും ശരീരത്തിന് ആവശ്യമായ ഒന്നാണ്. ശരീരത്തിന്റെ എല്ലാ കോശങ്ങളിലും മെഴുകു പോലുള്ള കൊളസ്ട്രോൾ കാണാൻ സാധിക്കും. ദഹനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിനും ഈ കൊളസ്ട്രോൾ അത്യാവശ്യമാണ്.

ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്.ഇതാകട്ടെ ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കുകയും ചെയ്യും. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ പ്രത്യേകിച്ചും ഇറച്ചി,പാൽ ഉൽപ്പന്നങ്ങൾ,

ചിക്കൻ എന്നിവയിൽ കൊളസ്ട്രോൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോൾ അധികമാകുമ്പോൾ ഇത് രക്തധമനികളിൽ അടിഞ്ഞ് കൂടും. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം ഇതുവഴി തടസ്സപ്പെടും എന്നാൽ നമ്മൾക്ക് കൊളസ്ട്രോള് കുറക്കാൻ ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും ഏറെ നല്ലതാണ് വെളുത്തുള്ളി.ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റാൻ വളരെ മികച്ചതാണ് വെളുത്തുള്ളി. അതുമാത്രം അല്ല ഒമേഗ 3 അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് വളരെ അതികം നല്ലതു ആണ് കൂടുതൽ അറിയാൻ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *