നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ഫാൻ. കേരളത്തിലെ താപനിലയ്ക്കനുസരിച് ഇവിടെ കിടന്നുറങ്ങണമെങ്കിൽ ഫാനോ മറ്റു ശീതീകരണ ഉപകരണങ്ങളോ കൂടിയേ തീരു. അതുകൊണ്ടുതന്നെ ഫാൻ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. സാധാരണയായി എല്ലാവീടുകളിലും സീലിംഗ് ഫാൻ ആവും ഉപയോഗിച്ചുവരുന്നത്. ഫാനിന്റെ പ്രവർത്തനം എന്നത് താഴെയുള്ള ചൂടുവായുവിനെ മുകളിലേക്ക് കൊണ്ടുപോയി അത് തിരിച്ചു തണുത്ത കാറ്റായി താഴേക്ക് തരുന്നതാണ്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലും മറ്റും തങ്ങിനിൽക്കുന്ന എല്ലാ പൊടിപടലങ്ങളും ഈ വായുവിനോടൊപ്പം മുകളിലേക്ക് പോയി ഫാനിൽ പറ്റിപിടിച്ചിറക്കാറുണ്ട്. ഫാൻ ഇങ്ങനെ പറ്റിപിടിക്കുന്ന പൊടി വൃത്തിയാക്കാൻ സ്റ്റൂളിന്റെയോ ടേബിളിന്റെയോ മുകളിൽ കയറിനിന്നു സാഹസികത കാണിക്കേണ്ടതായിട്ടുണ്ട്‍. ഇത് വൃത്തിയാക്കുക നിസാരമായ കാര്യമല്ലാത്തതുകൊണ്ടുതന്നെ ഇത് പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. എന്നാൽ ഇങ്ങനെ പറ്റിപിടിക്കുന്ന പൊടി നമ്മുക്ക് പലതരത്തിലുള്ള ശ്വാസകോശസംബദ്ധമായ അസുഖങ്ങളും ഉണ്ടാക്കിയെന്നുവരാം. അതിനാൽ ഫാൻ വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ്. എന്നാൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ സ്റ്റൂളോ ടേബിളോ ഉപയോഗിച്ചു മുകളിൽ കയറാതെതന്നെ ഫാൻ ഈസിയായി താഴെനിന്നുതന്നെ വൃത്തിയാക്കാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
Fan is an electronic device used in our homes. To sleep here in accordance with the temperature of Kerala, you need a fan or other cooling equipment. So there’s no one who doesn’t use a fan. Usually, every household has a ceiling fan. The function of the fan is to take the hot air below up and return it to the cold wind. So all the dust that stays in our house and so on goes up with this air and sticks to the fan. The fan had to climb up the stool or table to clean the dust. It is not easy to clean it, so many people ignore it. But this sticky dust can cause a variety of lung diseases. So it is very important to clean the fan. But you can clean the fan from the bottom without having to climb up with a stool or table without any hassle. Watch the video for that.